ആയുസ്സിനൊരു കണക്കുപുസ്തകമുണ്ടത്രേ.
കൂട്ടിയും കിഴിച്ചും ഒരുവൻ
ജീവിച്ച് മരിച്ചതിൻറെ
പറ്റ് പുസ്തകം.
സുഖങ്ങൾ നാളേക്ക് കൂട്ടിവെച്ച്
ഇന്ന് ജീവിക്കാൻ മറന്നതിൻറെ
ബാക്കിപത്രം.
എന്നാൽ ദു:ഖമാവട്ടെ
നാളേക്ക് മാറ്റിവെക്കാതെ
അന്ന് തന്നെ കിഴിച്ചും തീർത്തു.
ഒടുവിൽ,
ഹരിച്ചും ഗുണിച്ചും
കണക്കൊക്കാതെ
ജീവിതമവസാനിപ്പിച്ചവൻ
അവശേഷിപ്പിച്ച
കീറിപ്പറിഞ്ഞ്
പലകുറി
കുത്തിക്കെട്ടിയ
കണക്ക്പുസ്തകത്തിനായി
മാവിൻതടിയിലെ ചിത
അക്ഷമയോടെ
കാത്തുനിന്നു..
ചില കണക്കു കൂട്ടലുകൾ പിഴക്കാറുമില്ല!
ReplyDelete