പ്രണയിക്കുന്നത്
പാപമാണത്രേ !
പാപമാണന്നെറിഞ്ഞിട്ടും
പ്രണയിച്ചവന്
ശിക്ഷ
നഗരചത്വരനടുവിൽ
കല്ലേറ് !
രക്തം
വാർന്നുവാർന്ന്
പ്രണയിച്ചതിൽ വേദനിച്ചു
വേണം മരിക്കാൻ !
അല്ലെങ്കിലും,
ഓരോനിമിഷവും
വേദനിച്ചല്ലേ
പ്രണയിച്ചത്.
പ്രണയത്തേക്കാൾ
വലിയ
ശിക്ഷയൊന്നുമല്ല
മരണമെന്ന്
ഒരിക്കലെങ്കിലും
പ്രണയിച്ചവനല്ലേ
അറിയൂ..!
പ്രണയം ♥️
ReplyDeleteEnkilum pranayichu kondeyirikuka❤️
ReplyDeleteUvve🥰
ReplyDeleteപ്രണയം എങ്ങനെയാണ് ശിക്ഷയാവുന്നത്...
ReplyDelete