Skip to main content

Posts

Featured

ലേപക്ഷിയിലെ ചമ്പപൂക്കൾ...!!!

നാലേക്കാൽ പതിറ്റാണ്ട് ഒരു ചെറിയകാലയളവല്ല പതിനയ്യായിരത്തിലേറെ ദിനങ്ങൾ നീണ്ട ജീവിതയാത്രയിൽ എത്രയെത്ര നഗരങ്ങളിൽ കാൽപതിപ്പിച്ചു, കാലുറപ്പിക്കാൻ ശ്രമിച്ചു,പരാജയപ്പെട്ടു! ജീവിതപാച്ചിലിനിടയിൽ ഇടത്താവളമായ നഗരങ്ങളുടെ നീണ്ട പട്ടികതന്നെയുണ്ട് കുറിച്ചിടാൻ. പ്രകൃതികൊണ്ടും കോൺക്രീറ്റ് കൊണ്ടും കാടുകളാൽ നിറയ്ക്കപ്പെട്ടതും അനുഗ്രഹിക്കപ്പെട്ടതും നശിപ്പിക്കപ്പെട്ടതുമായ നഗരങ്ങളുടെ പട്ടിക അവയിൽ ആരൊക്കെയാണ് എന്നെ നെഞ്ചേറ്റിയത്. ഇവരിൽ ആരെയൊക്കെയാണ് ഞാൻ നെഞ്ചിലേറ്റിയത്.. മദ്രാസ്, ഇപ്പോൾ ചെന്നൈ, ആണ് ജീവിതത്തിലെ ആദ്യനഗരം. ജനിച്ച മണ്ണ്. പിന്നെ പറിച്ച് നട്ട ഗ്രാമങ്ങൾ, ശേഷം ബാംഗ്ലൂരും തിരുവനന്തപുരവും കൊച്ചിയും ഡൽഹിയും കോഴിക്കോടും മുംബൈയും ഹൈദരാബാദും...  ജീവിതത്തിൻറെ വിവിധ സന്ധികളിൽ അന്തിയുറങ്ങിയ നഗരങ്ങൾ അനവധിയാണ് അവധികാലങ്ങൾ ചിലവഴിച്ച മദ്രാസ്, പഠിച്ച ബാംഗ്ലൂർ, ഏകാന്തതയുടെ തടവ് കാലം ചിലവഴിച്ച കോഴിക്കോട്, തൊഴിലിടങ്ങളായി മാറിയ കൊച്ചിയും ഡൽഹിയും തിരുവനന്തപുരവും, വിഷാദത്തിൻറെ കൈപ്പുനീര് ഇറക്കിവെപ്പിച്ച് പിന്നെയും ചെന്നൈ...  ജീവിച്ചതും സന്ദർശിച്ചതുമായ എല്ലാ നഗരങ്ങളിലും ഞാൻ എന്നിലെ എന്നെ ചെറുതായും വലുതായും അടർത്തി

Latest posts

ജൻമശൈലത്തിൻറെ കൊടുമുടിയിൽ....

നാരായബിന്ദുവിൽ അഗസ്ത്യനെ കാണാൻ...

ഉറവയിലേക്കൊരു ഒഴുക്ക്

'ആദിമം' അധമം