ഫെബ്രുവരി
ആദ്യമായി ഇഷ്ടം തോന്നിയ പെൺകുട്ടിയെ ആദ്യമായി കണ്ടത്,
ആദ്യമായൊരു പെൺകുട്ടി ഇഷ്ടം തുറന്നുപറഞ്ഞത്,
പരസ്പരം പ്രണയമാണെന്ന് തിരിച്ചറിഞ്ഞത് ,
ഭൂമിയിലൊരിടത്ത് ഉറങ്ങാൻ
ഒരുപിടി മണ്ണ് വാങ്ങിയത്,
ഒപ്പിട്ട് ഒരാളെ കൂടെകൂട്ടിയത് ,
എല്ലാം ഫെബ്രുവരിയിൽ തന്നെ.
പക്ഷെ, എല്ലാം വിശുദ്ധ മാസത്തിലെ
ചന്ദ്രനെ പോൽ
പൂർണമാകാതെ
പാതിയിൽ ഉപേക്ഷിക്കപ്പെട്ട യാത്രകളായി.
നോവിക്കുന്ന നിനവുകളുടെ ഭാരമേറെയെങ്കിലും
ഫെബ്രുവരി,
നീ പ്രിയങ്കരി തന്നെ...
(22022022)
Search This Blog
Tuesday, 22 February 2022
അപൂർണമെങ്കിലും....
Subscribe to:
Post Comments (Atom)
-
യാത്രകള്‍ എത്രചെയ്താലും മഴകാലത്തുള്ള യാത്ര, അതെന്നും മനസിനെ ഏറെ സാന്ത്വനപ്പെടുത്തുകയും ഒരുപോലെ നൊമ്പരപ്പെടുത്തുകയും ചെയ്യുന്ന ഒ...
-
11-1-11 2011 ലെ രണ്ടാമത്തെ മാന്ത്രിക ദിനം മഡ്ഗാവിലെ റെയില്‍വേസ്റ്റേഷനില്‍ വന്നിറങ്ങുമ്പോള്‍ സമയം പുലര്‍ച്ചെ 4 മണി. കറുത്ത കരിമ്പടത്തിനുള്...
-
ചില ഇടങ്ങളുണ്ട്. നമുക്ക് ഒറ്റക്ക് പോയാല്‍ പോരെന്ന് ചിന്തിപ്പിക്കുന്നവ. അവിടത്തെ തിരക്കുകളില്‍, തിരക്കൊഴിഞ്ഞ പാര്‍ക്കിലെ ബെഞ്ചില്‍, ആകര്ഷകമാ...
❤️
ReplyDeleteപൂർണമാകുന്ന ഒരു നാൾ വരിക തന്നെ ചെയ്യും ��
ReplyDelete❤️
ReplyDeleteI love you so much. Maybe forever. From this February...
ReplyDelete