'താൻ ഉണ്ട് 'എന്ന് പറയുന്നവരേക്കാൾ
'ഉണ്ടായിരുന്നു' എന്ന് പറയാൻ ആഗ്രഹിക്കുന്നവരാണ്ഇപ്പോൾ ചുറ്റിൽ.
സൗഹൃദം, ബന്ധം, സ്നേഹം എന്നതൊക്കെ ഏതെങ്കിലുമൊരു ബിന്ദുവിൽ വെച്ച് മാഞ്ഞ് ഇല്ലാതാകും.
ഒരു ഔപചാരികതയും ഇല്ലാത്തതാവണം ബന്ധങ്ങൾ.
എന്ന് ഒരു ബന്ധത്തിലേക്ക്, അത് സൗഹൃദമാവട്ടെ, പ്രണയമാവട്ടെ, രക്തബന്ധമാകട്ടെ, ഔപചാരികത എത്തിനോക്കാൻ തുടങ്ങുന്നുവോ അപ്പോൾ മുതൽ ബന്ധങ്ങൾക്കിടയിൽ അദൃശ്യമായ മതിലുകൾ ഉയരാൻ തുടങ്ങും.
ഒരാൾ എത്രതന്നെ എത്തിനോക്കാൻ ശ്രമിച്ചാലും കാണാൻ പറ്റാത്തത്ര ഉയരത്തിലേക്ക് മറ്റേയാൾ മതിൽ കെട്ടിക്കൊണ്ടേയിരിക്കും.
ഒരു ചെറുദ്വാരം പോലും അവശേഷിക്കാതെ. മതിലുകൾ ഉയരുന്നുണ്ട്,
ഓർമയുടെ പ്രളയജലത്തെ എൻറ്റെ കഴുത്തറ്റം കെട്ടിനിർത്തി.
വൈകാതെ മുങ്ങിചാവും...
No comments:
Post a Comment