ഒരു ചിരി,വല്ലാതെ കൗതുകം ഉണർത്തിയ ഒരു ചിരി.
കൗതുകം എന്നത് ആ വ്യക്തിയോടല്ല, അയാളുടെ ചിരിയോട് മാത്രം ആയിരുന്നു എന്നതിനാൽ തന്നെ ഒരിക്കലും പരിചയപ്പെടാൻ ശ്രമിച്ചിട്ടില്ല.
ഇനി അതിനൊട്ടും ആവുകയും ഇല്ല.
കാരണം ഇന്ന് അയാൾ ആ ചിരി സ്വയം അവസാനിപ്പിച്ചു. ഇനി ഒരിക്കലും ആരുടെ മുന്നിലും ചിരിക്കേണ്ടെന്ന് സ്വയം ഒരാൾ തീരുമാനിച്ചാൽ എന്ത് ചെയ്യാനാകും ?
എന്തിനാണ് ആ തീരുമാനം എന്ന് ചോദിച്ചാൽ അറിയില്ല.
സ്വതന്ത്രം എന്നത് നിഷേധിക്കപ്പെട്ട്, പറയാൻ വാക്കുകൾ പോലും നഷ്ടപെട്ടു ഒറ്റപ്പെട്ടുപോയവർ , പതിയെ വിഷാദത്തിന്റെ കയത്തിലേക്ക് നിർബന്ധിച്ച് വലിച്ചെറിയപ്പെട്ട ആരും പിന്നെ സ്വയം പുഞ്ചിരിച്ചിട്ടില്ല. നിങ്ങൾക്ക് മുന്നിൽ പൊട്ടിച്ചിരിയുടെ മുഖമൂടി അണിഞ്ഞ് നടന്നതെയുള്ളു അവർ ..
പതിയെ അങ്ങനെ പലരാലും തിരസ്ക്കരിക്കപ്പെട്ട് നടന്നകലുന്ന നിരവധി പേരുണ്ട് ഇപ്പൊഴും നമ്മുടെ ചുറ്റിലും...
RIP Anjana Hareesh 🖤
.
No comments:
Post a Comment