വേദനിപ്പിക്കും,
പരാജയപ്പെടുത്തും,
ചതിക്കും,
മുറിവേൽപ്പിക്കും.
നിങ്ങളെ അഗ്നിക്കിരയാക്കി
കത്തിയമരുന്നതുകണ്ട്
അവർ രസിക്കും
പക്ഷെ
അവർക്ക്
നിങ്ങളെ ഒരിക്കലും
തകർക്കാനാവില്ല.
കാരണം,
റോം നഗരംപോലെ
നിങ്ങളേയും
പടുത്തുയർത്തിയത്
ചാരത്തിൻമേലാണ്.
ഒരു ഫീനിക്സ് പക്ഷിയെപോലെ
എങ്ങനെ ഉയര്‍ത്തെഴുന്നേല്‍ക്കണമെന്നും
പറന്നുയരണമെന്നും
അതിനാൽതന്നെ
നിങ്ങൾക്കറിയാം.
(കവിത: നികിത ഗിൽ
വിവർത്തനം : സനൂബ് ശശീധരൻ)
No comments:
Post a Comment