കാലദേശാന്തരബന്ധം

ചിലകാലങ്ങളിൽ 
ചില ദേശങ്ങളിൽ 
നമ്മൾ ഒരു നിമിത്തം കണക്കെ 
എത്തിപ്പെടും.  
 അവിടെ പുതിയ സൗഹൃദങ്ങൾ,
 ബന്ധങ്ങൾ എന്നിവ 
ഉടലെടുക്കും. 
 കാലാന്തരത്തിൽ 
നമ്മൾ ആ ദേശം വിടുകയും 
നമ്മൾ അവർക്ക് 
അകാരണമായി അന്യരായി 
മാറുകയും ചെയ്യും. 
 എന്നിട്ടും 
പലപ്പോഴും 
അവർ നമ്മുടെ ചിന്തകളേയും ഓർമകളേയും 
മദിച്ചുകൊണ്ടേയിരിക്കും.  
 കാലദേശത്തിനതീതമായി 
ബന്ധങ്ങൾ നിലനിർത്താൻ 
ചില മനുഷ്യരെങ്കിലും 
പഠിക്കേണ്ടിയിരിക്കുന്നു. 

 (281221)

Comments