Search This Blog

Showing posts with label translation. Show all posts
Showing posts with label translation. Show all posts

Friday, 31 December 2021

നിങ്ങൾ ചാരമാകുമ്പോൾ ഇതോർക്കുക (WHEN YOU ARE ASHES, REMEMBER THIS)

അവർ നിങ്ങളെ അപമാനിക്കും, 
വേദനിപ്പിക്കും, 
പരാജയപ്പെടുത്തും,
ചതിക്കും, 
മുറിവേൽപ്പിക്കും. 

നിങ്ങളെ അഗ്നിക്കിരയാക്കി 
 കത്തിയമരുന്നതുകണ്ട് 
അവർ രസിക്കും 

പക്ഷെ 
 അവർക്ക് നിങ്ങളെ ഒരിക്കലും 
തകർക്കാനാവില്ല. 
 കാരണം, 
റോം നഗരംപോലെ 
 നിങ്ങളേയും  പടുത്തുയർത്തിയത് 
ചാരത്തിൻമേലാണ്. 
 ഒരു ഫീനിക്സ് പക്ഷിയെപോലെ 
എങ്ങനെ  ഉയര്‍ത്തെഴുന്നേല്‍ക്കണമെന്നും 
 പറന്നുയരണമെന്നും 
 അതിനാൽതന്നെ 
നിങ്ങൾക്കറിയാം. 

 (കവിത: നികിത ഗിൽ 
വിവർത്തനം : സനൂബ് ശശീധരൻ)

കഠിനസ്നേഹം (TOUGH LOVE)

ആഘോഷിച്ച് മറന്നുകളയാൻ 
 അവർക്ക് നിങ്ങളൊരു 
വിനോദ കേന്ദ്രമല്ല 

 സങ്കടങ്ങൾ കുഴിച്ചുമൂടി 
പിന്നീടൊരിക്കലും 
 ഓർക്കാതിരിക്കാൻ 
 നിങ്ങൾ അവരുടെ 
ശവക്കുഴിയുമല്ല. 

 നിങ്ങളൊരു ടോയ്‌ലെറ്റ് പേപ്പറുമല്ലല്ലോ! 
പിന്നെന്തിനാണ്  
 ഉപയോഗിച്ച് വലിച്ചെറിയാൻ 
 അവരെ അനുവദിക്കുന്നത് ? 

 ഇന്ദ്രജാലനിർമിതിയാണ് നിങ്ങൾ. 
അതിനാൽ, 
 നിങ്ങളുടെ മൂല്യം 
മറ്റാരിലും ഒട്ടും താഴെയല്ല. 

 (കവിത : നികിത ഗിൽ 
വിവർത്തനം : സനൂബ് ശശീധരൻ)