Wednesday, 22 July 2020

ഓര്മകളുടെ ചിലന്തിവല

ഇരയ്ക്കായി ചിലന്തി വിരിച്ച വല കണ്ടിട്ടില്ലേ

അതില് പെട്ടുപോയ പ്രാണികളെയോ

രക്ഷപ്പെടാനാവാതെ വലയില് കുരുങ്ങിയ ഇടത്ത് തന്നെ തളച്ചിടപ്പെട്ട ഹതഭാഗ്യര്

അതുപോലെയാണ് കാലം ഓര്മകളുടെ ചിലന്തിവലയ്ക്കകത്ത് നമ്മെ തളച്ചിടുന്നത്.

ചിലന്തിവല പോലെയാണ് ഓര്മകള്.

ഓര്മകള് തിര്ക്കുന്ന വലയില് വീണാല് പിന്നെ രക്ഷപ്പെടല് ദുഷ്ക്കരമാണ്. അതിന്റെ  പശയില് ഒട്ടി മുന്നോട്ട് പോകാനവാതെ നിശ്ചലരാവും. പാതിയില് നിലച്ചുപോയ ഘടികാരസൂചിപോലെ അവര് ആ ഓര്മകളില് തളച്ചിടപ്പെടും. കരുത്തുള്ളവര് ചിലപ്പോള് വലഭേദിച്ച് രക്ഷപ്പെടും. പക്ഷെ അശക്തരായവര്.. അവര് ഓര്മകളിലെ ആ നിമിഷങ്ങളില് കുരുങ്ങി നീറി നീറി ഇല്ലാതാവും. പൊള്ളിക്കുന്ന ഓര്മകളുടെ പത്മവ്യൂഹത്തില് പെട്ടുപോകുന്നത് കൊണ്ടാണ് അവരങ്ങനെ പരാജയപ്പെട്ടുകൊണ്ടേയിരിക്കുന്നത്...  

അപ്പോഴേക്കും കാലമവനെ വിഴുങ്ങിയിരിക്കും...


No comments:

Post a Comment