Search This Blog

Sunday, 12 July 2020

വായിക്കാന്‍ നീണ്ട 16 വര്‍ഷം


നീണ്ട 16 വര്‍ഷം
ഒരിക്കലും വായിക്കെരുതെന്ന് കരുതി ഒരു പുസ്തകം ബോധപൂര്‍വ്വം വായിക്കാതെ മാറ്റി വെക്കുക. അങ്ങനെ ഒരു പുസ്തകം ആര്‍ക്കെങ്കിലും ഉണ്ടായിക്കാണുമോ ?
അറിയില്ല

16 വര്‍ഷം മുമ്പ് ഈ പുസ്തകത്തിനായി കുറേ തിരഞ്ഞ് നടന്നിട്ടുണ്ട്. അന്ന് ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ക്ക് വേണ്ടിയായിരുന്നു പുസ്തകം അന്വേഷിച്ചത്. പലയിടത്തും തിരഞ്ഞെങ്കിലും വളരെ ഡിമാന്റ് ആയിരുന്നതിനാല്‍ കിട്ടിയില്ല. പക്ഷെ ആ തിരച്ചില്‍ അധികം നാള്‍ കഴിയുമുമ്പേ അവസാനിപ്പിച്ചു.  (ആ സുഹൃത്തിന് ആ പുസ്തകം പിന്നീട് കിട്ടിയോ എന്ന് അറിയില്ല.) ആ സമയത്ത് കിട്ടിയില്ല. പിന്നീട് പലകുറി പലയിടങ്ങളിലായി സ്ഥാനത്തും അസ്ഥാനത്തുമായി കടന്നുവന്നു. എന്നിട്ടും അത് മാത്രം വായിക്കാതെ, വാങ്ങിക്കാതെ മാറ്റിവെച്ചു. ആ എഴുത്തുകാരന്റെ പുസ്തകങ്ങള്‍ സുഹൃത്തുക്കള്‍ സമ്മാനമായി വാങ്ങി നല്‍കിയപ്പോഴും അവയൊന്നും ഇതാവരുതേയെന്ന് ആശിച്ചു. 
ഭാഗ്യം തുണച്ചു !

Veronika Decides To Die
ഒടുവില്‍ ആ പുസ്തകം വായിച്ചു. 
ഒഴുക്കോടെ, മുറിയാതെ, മടുക്കാതെ വായിച്ചുതീര്‍ത്തു. 
ജീവിതം മടുത്തിട്ടോ ഇഷ്ടമില്ലാഞ്ഞിട്ടോ അല്ലാതെ സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട് , മാനസികാരോഗ്യകേന്ദ്രത്തിലെത്തി ഓരോ പ്രഭാതവും മരണത്തെ പ്രതീക്ഷിച്ച് കഴിയുന്ന വെറൊണിക്കയുടെ കഥ.

VERONIKA DECIDES TO DIE

പൗലോ കൊയ്‌ലോയുടെ ബെസ്റ്റ് സെല്ലറുകളിലൊന്ന്. 




എന്തുകൊണ്ട് ഇപ്പോള്‍ വായിച്ചുവെന്ന ചോദ്യം 
ഉത്തരം പിന്നീട് പറയാം.
ചിലതെല്ലാം വൈകി വായിക്കുന്നത് തന്നെയാണ് നല്ലത് എന്നതുപോലെ ചിലകാര്യങ്ങള്‍ വൈകി പറയുന്നതും നല്ലതാണ്. 😊




1 comment: