ഉത്തരമില്ലാത്ത സ്വപ്നങ്ങള്...

അന്നത്തെ സ്വപ്നത്തിന് രണ്ടു ഭാഗങ്ങളായിരുന്നു. നമ്മൾ അപരിചിതരായും ചിരപരിചിതരായും ആടിയ രണ്ട് ഭാഗങ്ങൾ

ഭാഗം ഒന്ന്
.....
ഒരു കൊലപാതകത്തിൽ നിന്നാണ് അത് തുടങ്ങിയത്
ഒരു ക്ഷേത്രത്തിൽ വെച്ചുണ്ടായ കൊലപാതകം
താനതിന് നേർ ദൃക്സൃക്ഷിയാകുന്നു
തൻറ്റെ മുകളിലെ നിലയിൽ നിന്ന്ഞാനും, താൻ ദൃക്സാക്ഷിയാണെന്നതിന് ഏകദൃക്സാക്ഷി ഞാനും.
ഞാൻ ആ കൊലപാതകം മൊബൈലിൽപകർത്തുന്നു,തന്നേയും ചേർത്ത്. പിന്നീട്  തന്നെ ഒഴിവാക്കി ആ ദൃശ്യങ്ങൾ കൊലപാതകിക്ക് അയച്ചുനൽകി ബ്ലാക്ക്മെയിൽ ചെയ്യുന്നു.

ഭാഗം രണ്ട്
....
നമ്മുടെ കൊമൺ സുഹൃത്തായ ഒരാൾ പാർക്കിൽ നിൽക്കുന്ന ചിത്രം താൻ എന്നെ കാണിക്കുകയായിരുന്നു.
കിടന്നുകൊണ്ട് ആൽബം മറിച്ചുകൊണ്ട് താൻ പറഞ്ഞു
"അവളിപ്പോൾ മനിലയിലാണ്, ടീച്ചറായി ജോലിചെയ്യുന്നു"
"അവിടെ പഠിപ്പിക്കാൻ പോക്വാർന്നേൽ മകനെ നന്നായിവളർത്താമായിരുന്നു."
"വൈ കാണ്ട് യു ട്രൈ ദെൻ" എൻറ്റെ മുക്ക് തൻറ്റെ കവിളിൽ മെല്ലെ ഉരച്ചുകൊണ്ടായിരുന്നു എൻറ്റെ ചോദ്യം.
"ഞാൻ എംബിഎ കംപ്ലീറ്റാക്കിയില്ലാലോ"
നീ വികാരംപൂണ്ട് മറുപടി നൽകുമ്പോഴായിരുന്നു പെട്ടെന്ന് എനിക്ക് എൻറ്റെ പ്രവൃത്തിയിലെ തെറ്റ് മനസിലായത്. 
"സോറി..ഞാനറിയാതെ..." ക്ഷമപറഞ്ഞ് മുഖം വലിക്കവെ  ഞാൻ സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്നിരുന്നു...
.....

എന്തുകൊണ്ട് ഈ സ്വപ്നം...? ആരാണ് കൊല്ലപ്പെട്ടത്...? ആരാണ് കൊന്നത്...? എന്തിന്...?
താനും ഞാനുമെങ്ങനെ ഇങ്ങനെ...?
ഉത്തരമില്ലാത്ത സമസ്യകളാണ് ഒട്ടുമിക്ക സ്വപ്നങ്ങളുമെന്ന് ആശ്വസിക്കാമല്ലേ....

(190417) 

Comments