Monday, 24 November 2014
Saturday, 22 November 2014
സിപിഎമ്മിന്റെ ലോഗോയും വിമർശനങ്ങളും....
സിപിഎമ്മിന്റെ വിശാഖപട്ടണം പാർട്ടി സമ്മേളന ലോഗോയെ ചൊല്ലി നിരവധി പോസ്റ്റുകൾ ഫെയ്സ്ബുക്കിൽ കണ്ടു. കപ്പലിനെ ആസ്പദമാക്കിയുള്ള ലോഗോ സിപിഎം മുങ്ങുന്ന കപ്പലിന്റെ സിമ്പലാണെന്നാണ് കണ്ടെത്തൽ. വിമർശിക്കുന്നവരിൽ കടുത്ത സിപിഎം വിരോധികളുണ്ട്. ചിലരാകട്ടെ സ്വന്തം വായിലെ നാറ്റം മറച്ചുവെക്കാനായി സിപിഎമ്മിന്റെ നെഞ്ചത്തോട് കയറുന്നവർ. കാര്യമാക്കേണ്ട.
കാരണം വിവരക്കേട്, അജ്ഞത അതൊരുതെറ്റല്ലല്ലോ.
ഒരു പരിപാടിയുടെ ലോഗൊ സൃഷ്ടിക്കുമ്പോൾ പലഘടകങ്ങളും പരിഗണിക്കാറുണ്ട്. പരിപാടിയുടെ സ്വഭാവ, സംഘടിപ്പിക്കുന്നവരുടെ ആശയം, നയം, പിന്നെ പരിപാടി നടക്കുന്ന പ്രദേശത്തിന്റെ പ്രത്യേകത. ഏതൊരു ലോഗോയെടുത്തുനോക്കിയാലും അത് പ്രത്യക്ഷത്തിൽതന്നെ കാണാം. പക്ഷെ പരിശോധിക്കണം, എന്നാലെ കാണു..
സിപിഎമ്മിന്റെ ലോഗോയിലേക്ക് വരാം.
വിശാഖപട്ടണത്താണ് ഇത്തവണ പാർട്ടിയുടെ സമ്മേളനം. അതിനാൽതന്നെ വിശാഖപട്ടണത്തിന്റെ പ്രത്യേകതകൂടി മനസിലാക്കണം ആദ്യം.
കൊച്ചി കഴിഞ്ഞാൽ കപ്പൽ നിർമാണശാലയുള്ള സ്ഥലമാണ് വിശാഖപട്ടണം.
ആ പ്രത്യേകത തന്നെയാണ് ലോഗോയിൽ ചിത്രകാരൻ ഉപയോഗിച്ചിരിക്കുന്നത്.
പിന്നെ ഒരു കപ്പലിനെ മുന്നിൽ നിന്ന് നോക്കുമ്പോൾ അത് കാണുന്നവിധമാണ് അത് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ ഭാഗം ഉയർന്ന് നിൽകുന്നതാണ് കപ്പലിന്റേത്. ചില ചിത്രങ്ങൾ (ഞാൻ വരച്ച് ബോധ്യപ്പെടുത്തുന്നതല്ല, ഗൂഗിളിൽ നിന്ന് തിരഞ്ഞെടുത്തത്) കൂടെ ചേർക്കുന്നു. കണ്ടു നോക്കുക.
പിന്നെ ഇതൊന്നും അറിയാതെയല്ല പോസ്റ്റുകളിട്ടതെന്ന് അരിയാഹാരവും കുബ്ബൂസും ഗോതമ്പാഹാരവുമൊക്കെ തിന്നുന്നവനു മനസിലാകും. സിപിഎമ്മിനെ ആക്രമിക്കുക. അത്രതന്നെ.
നേരത്തെ IFFK യുടെ സിഗ്നേച്ചർ ചിത്രങ്ങളെ െചൊല്ലി വിമർശിക്കുന്നതും വിഴുപ്പലക്കുന്നതും കണ്ടിട്ടുണ്ട്. പക്ഷെ സിപിഎമ്മിന്റെ സമ്മേളന ലോഗൊ സംബന്ധിച്ച് ചർച്ചാവിഷയമാകുന്നത് ഇതാദ്യമായാണ് കാണുന്നത്. സിപിഎമ്മിന്റെ സമ്മേളനത്തിന് ഒരു ലോഗോയുണ്ടായിരുന്നുവെന്നത് ആരെങ്കിലും ശ്രദ്ധിച്ചിരുന്നുവോയെന്ന് പോലും സംശയം. പിന്നെ ലോഗൊ കൊണ്ടല്ല ഒരു പരിപാടിയും ശ്രദ്ധേയമായിട്ടുള്ളത്. പ്രത്യേകിച്ച് സിപിഎമ്മിന്റെ സമ്മേളനങ്ങൾ. ഇത്തവണ സമ്മേളനത്തിലെ വിഭാഗീയതയുണ്ടാകുമോ കാരാട്ടിന് പകരമാരെന്നതോ സംബന്ധിച്ച് നടക്കുന്ന ചർച്ചയേക്കാൾ ഏറെ പ്രധാന്യം ലോഗോയ്ക്ക് ലഭിക്കുന്നുവെന്നതും രസകരം തന്നെ. സിപിഎമ്മിനെ വിമർശിക്കാൻ മൈന്യൂട്ടായിട്ടുള്ള കാരണങ്ങൾപോലും തേടിയോടുന്നവർക്ക് എന്തും ആയുധമാകും. ലോഗോയും അങ്ങനെതന്നെ. എന്തായാലും സമ്മേളനത്തിനും മാസങ്ങൾക്ക് മുമ്പേ സിപിഎമ്മിന്റെ സമ്മേളന ലോഗോയ്ക്ക് ഇത്രമേൽ പബ്ലിസിറ്റി നൽകിയത് നന്നായി.
സിപിഎമ്മിനെതിരെ പോസ്റ്റിട്ടാൽ ലൈക്കുകളും കമന്റുകളും വളരെയേറെ ലഭിക്കുമെന്നത് "മൂഞ്ചികിത്താബ്" നിരീക്ഷിക്കുന്നവർക്ക് അറിയുന്നതാണ്.
ചിലർ ലൈക്കിനും കമന്റിനുംവേണ്ടി പോസ്റ്റുമ്പോൾ ചിലരാകട്ടെ ചൊറിച്ചില് തീർക്കാനും. താൻ പ്രതിനിധാനം ചെയ്യുന്ന (അങ്ങനെയൊന്ന് ഇല്ലെന്നതാണ് വസ്തുത) സംഘടന. ആശയം ആമാശയവികസനം മാത്രമായുളള ഇവൻമാർ പറയുന്നചിലകാര്യങ്ങളുണ്ട്.
പണ്ട് എസ്എഫ്ഐക്കെതിരെ, ഡിവൈഎഫ്ഐക്കെതിരെ, സിപിഎമ്മിനെതിരെ ഇങ്ക്വിലാബ് വിളിച്ചിട്ടുണ്ട്. എന്നാൽ ഏതെങ്കിലും സമരത്തിന് തെരുവിലിറങ്ങി പോലീസിന്റെ അടിവാങ്ങിയിട്ടുണ്ടോ? മറ്റുള്ളവന് ഗുണം ഉള്ളവല്ലതും ഇങ്കിലാബ് വിളിച്ച് നേടികൊടുത്തിട്ടുണ്ടോ? ഇല്ല, അത് ഞമ്മന്റെ പണിയല്ല, അത്തരം ചീപ്പ് പരിപാടികളൊക്കെ എസ്എഫ്ഐക്കൊക്കെ പറഞ്ഞിട്ടുള്ളതല്ലേ? അവര് അടിമേടിച്ചോ രക്തസാക്ഷിയായോ സമരം നടത്തി നേടിതരട്ടെ..ഞമ്മ ബസ്സിന് കൺസഷനും കൊടുത്ത് സിനിമവരെ കാണാൻപോകും. ഈ ലൈനിലുള്ള മക്കളാണ് വര ചെരിഞ്ഞു. താഴെ വളഞ്ഞവരയില്ല, വരക്ക് കട്ടികൂടിയെന്നൊക്കെ പറഞ്ഞോണ്ട് വരുന്നത്.
മക്കളെ ഒന്നുപറഞ്ഞേക്കാം...ലോഗോ വരച്ചൊന്നുമല്ല സിപിഎമ്മും ഡിവൈഎഫ്ഐയൊന്നും ഇവിടെ വളർന്നതും സമരം നടത്തിയതും. അത് മനസിലാകണമെങ്കിൽ ചരിത്രം പഠിക്കണം. കുറഞ്ഞപക്ഷം വായിച്ചെങ്കിലും നോക്കണം.
വിമർശിക്കാം. അത് ഞങ്ങൾ അംഗീകരിക്കും. കാതലുള്ള വിമർശനങ്ങളാകണം അത്. പാർട്ടിയുടെ നയങ്ങളിലും പ്രവർത്തനങ്ങളിലും അപാകതകൾ വന്നിട്ടുണ്ടാകാം, വന്നേക്കാം. അത് തിരുത്താനുതകുന്നതാകണം വിമർശനങ്ങൾ.
പിന്നെ വിമർശിക്കുമ്പോൾ സിപിഎമ്മിനെമാത്രം തിരഞ്ഞ്പിടിച്ചാകരുത്, കോൺഗ്രസിനേയും ബിജെപിയെയും സിപിഐയേയുമെല്ലാം വിമർശിക്കണം. അവർക്കുമുണ്ട് പരിപാടികൾ. കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപക്ഷ യാത്ര നടക്കുകയാണല്ലോ ഇപ്പോൾ. അതിന്റെ ലോഗോ വിമർശിക്കുന്നവരിൽ എത്രപേർ കണ്ടിട്ടുണ്ട്? വളഞ്ഞ് തെങ്ങ് പോലെ രണ്ട് വ്യക്തികളെയാണ് ലോഗോയിൽ ച്രതീകരിച്ചിരിക്കുന്നത്. അതെന്തെ നട്ടെല്ലില്ലാത്ത ജനമെന്നോ അണികളെന്നോ വ്യാഖ്യാനിക്കെതപോയത്?
അറിയാതെപോയതാണോ? എന്നാൽ സാരമില്ല, കാരണം നേരത്തെ പറഞ്ഞത് പോലെ അജ്ഞത ഒരു കുറ്റമല്ല.
ഇനി അവരെ വിമർശിച്ചാൽ ലൈക്കും കമന്റും വാർത്താപ്രാധാന്യവും ലഭിക്കാത്തത് കൊണ്ടാണ് സിപിഎമ്മിന്റെ നെഞ്ചത്ത് പൊങ്കാലയിടുന്നതെങ്കിൽ നിങ്ങൾ കുരച്ചോളു.
ആ കുരകേട്ടൊന്നും തീയിൽകുരുത്ത ഈ സംഘടന വീഴില്ല.
മതേതരത്ത്വത്തിനായി മത-വർഗീയ-ജാതീയ കോമരങ്ങളുടെ മുന്നിൽ ചെങ്കൊടി പാറിപറക്കുകതന്നെ ചെയ്യും....

Friday, 21 November 2014
ദെൽപിയറോയുടെ കയ്യൊപ്പ്....
ജീവിതത്തിൽ ധന്യമെന്ന് ഹൃദയത്തിൽ തട്ടി നമുക്ക് അനുഭവപ്പെടുന്ന ദിവസങ്ങൾ വളരെ വിരളമായിരിക്കും. അത്തരത്തിൽ അപൂർവ്വങ്ങളിൽ അപൂർവമായ ദിവസങ്ങളിലൊന്നാണ് നവംബർ 8,2014 ലേത്. കഴിഞ്ഞ കുറച്ച് നാളുകളായി ഏറെ ആഗ്രഹിച്ച നിമിഷങ്ങളിലൊന്ന്. ഇറ്റലിയുടെ സൂപ്പർ താരമായ അലക്സാണ്ട്രോ ദെൽപിയറോയുടെ ഒരു കയ്യൊപ്പ്...ഒപ്പമൊരുചിത്രം...
ഫുട്ബോളിൽ എന്റെ പ്രിയടീം അർജന്റീനയാണെങ്കിലും ഇറ്റലിയും ജർമനിയും ഇംഗ്ലണ്ടുമെല്ലാം ഇഷ്ടടീമിന്റെ രണ്ടാം നരിയിലുണ്ട്.
അതിനാൽതന്നെ ദെൽപിയറോയും മൈക്കൽ ഓവനുമൊക്കെ പ്രയതാരങ്ങളാണ്.
യുവാന്റസിന്റെ താരമായും നായകനായും ഇറ്റലിയുടെ മൂന്നേറ്റനിരയിലും ഇടിമിന്നലായി മാറിയ സ്ട്രൈക്കർ.
തരംതാഴ്ത്തലിനിടയിലും യുവാന്റസിനെ കൈവിടാതിരുന്ന മാന്യനായ താരം...
ആരാധനതോന്നാൻ കാരണങ്ങൾ നിരവധിയാണ്...
ഇന്ത്യൻ സൂപ്പർ ലീഗിൽ ഡെൽഹി ഡൈനാമോസിന്റെ മാർക്യൂ താരമായി ദെൽപിയറോ കരാറായ അന്നുമുതൽ കാത്തിരിക്കുകയായിരുന്നു കൊച്ചിയിൽ ദിൽപിയറോ എത്തുന്നതും കാത്ത്...
ഒടുവിൽ ദെൽപിയറോ എത്തി...നവംബർ ആറ് വ്യാഴാഴ്ച്ച....
കേരള ബ്ലാസ്റ്റേഴ്സുമായുള്ള മത്സരത്തിന് മുന്നോടിയായി വെള്ളിയാഴ്ച്ച തൃപൂണിത്തുറയിലെ ഡെൽഹി ഡൈനാമോസിന്റെ പരിശീലനം കവർ ചെയ്യുന്നതിനിടെ സാധിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ പരിശീലനസ്ഥലത്തേക്ക് പ്രവേശനം നിഷേധിച്ചതോടെ അത് നടന്നില്ല.
ശനിയാഴ്ച്ച വെകുന്നേരം മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തി ന് കോച്ചിനൊപ്പം ദേൽപിയറോയെത്തിയപ്പോൾ മുതൽ കയ്യിൽ രണ്ടാമതൊരു കഷ്ണം വെള്ളപ്പേപ്പറുമായി കാത്തിരുന്നു, ഏറെ പ്രതീക്ഷയോടെ....
പിറന്നാൾ ദിനത്തിന് തലേന്ന് ഏറെ ഉൻമേഷവാനായിരുന്നു ദെൽപിയറോ.
ചോദ്യങ്ങൾക്ക് ചിരിയിൽ പൊതിഞ്ഞ മറുപടികൾ...
പക്ഷെ വാർത്താസമ്മേളനശേഷം മടങ്ങവേ കയ്യിൽ കരുതിയ വെളുത്തകടലാസും പേനയുമായി സമീപിക്കുമ്പോളേ സുരക്ഷാജീവനക്കാർ തടഞ്ഞു. വീണ്ടും ചോദ്യം ചോദിക്കാനാണെന്ന് കരുതിയായിരുന്നു ആ തടയൽ.
ആഗ്രഹിച്ചത് നടക്കാതെപോയപ്പോൾ നിരാശനായി...ഞാൻ മാത്രമല്ല, ദെൽപിയറോയുടെ കടുത്ത മറ്റൊരു ആരാധകനായ ഡെക്കാൻ ക്രോണിക്കിളിലെ അരുൺ ജോർജും.
പിറ്റേന്ന് ഹോട്ടലിൽ പോയി ഒരു ശ്രമം നടത്തിയാലോയെന്ന് പോലും ഞങ്ങൾ ആലോചിച്ചു.
പരിശീലനശേഷം ടീം മടങ്ങുമ്പോൾ പെട്ടെന്ന് തോന്നിയതാണ് ടീം ഇറങ്ങുന്ന ഗെയ്റ്റിലൊന്ന് പോയി നിൽക്കാമെന്ന്.
ചെന്നുനിന്നു.
ഡൈനാമോസിന്റെ പിആർഓ യോട് കാര്യം പറഞ്ഞപ്പോൾ സഹായിക്കാമെന്നേറ്റു.
പിന്നെ ടെൻഷനടിച്ചുള്ള കാത്തിരിപ്പ് .
മറ്റ് താരങ്ങൾ വന്ന് ക്യാമറയെ കൈവീശി പോയതൊന്നും അറിഞ്ഞില്ല...
നോട്ടം താരങ്ങൾ നടന്നുവരുന്ന ചെറിയ ഇടനാഴിയിൽ തന്നെ...
ഇമവെട്ടാതെ...
ഒടുവിൽ കോച്ചിനും സപ്പോർട്ടിങ് സ്റ്റാഫിനുമൊപ്പം ദെൽപിയാറോയെത്തി..
.പക്ഷെ ഇരുകയ്യിലും നിറയെ സാധനങ്ങൾ...
വീണ്ടും പിരിമുറുക്കം... ഓട്ടോഗ്രാഫിനായി പേനയും പേപ്പറും നീട്ടിയപ്പോൾ സന്തോഷത്തോടെ ഒരു കയ്യിലെ സാധനങ്ങൾ മറ്റേകയ്യിലേക്കൊതുക്കി ഒരു ചെറുചിരിയോടെ പേനയും പേപ്പറും വാങ്ങി..
എന്നിട്ട് എന്നോട് കൈ നീട്ടാൻ പറഞ്ഞു...
നീട്ടിയ കൈവെള്ളയിൽ പേപ്പർ വെച്ച് ദെൽപിയറോ ഒപ്പിട്ടു....
നിർഭാഗ്യം...
അബദ്ധത്തിൽ മഷി പേന തിരിച്ച് പിടിച്ചതിനാൽ ആദ്യത്തെ ഒപ്പ് പതിഞ്ഞില്ല...
പിന്നെ പേപ്പർ മറിച്ചുവെച്ച് ദെൽപിയറോ വീണ്ടും ചാർത്തി..... എന്തിനേക്കാളും വിലയേറിയ കയ്യൊപ്പ്....
ചിലയിടങ്ങളിൽ ശരിക്ക് പതിയാതെ പോയെങ്കിലും ഏറെ സന്തോഷം നൽകിയ കയ്യൊപ്പ്....
മറ്റുള്ളവരുടെ മൊബൈൽ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്നതിനിടെ ദെൽപിയറോയ്ക്ക് ഹസ്തദാനം ചെയ്ത് പിറന്നാളാശംസകളും നേർന്നു....
പക്ഷെ അരുൺ ജോർജ് ഒപ്പമില്ലാത്തതിലും എന്നുംകൂടെ കരുതാറുള്ള നോട്ട് ബുക്ക് എടുക്കാതെപോയതിലും സങ്കടം തോന്നി....
പിന്നെ ആദ്യവട്ടം ചതിച്ച എന്റെ പ്രിയപ്പെട്ട മഷിപ്പേനയെ
ആദ്യമായി വെറുക്കുകയും ചെയ്തു...
ദെൽപിയറോയുടെ കയ്യൊപ്പ് |

പടം : ഡാറ്റസ് |
മറ്റുള്ളവരുടെ മൊബൈൽ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്നതിനിടെ ദെൽപിയറോയ്ക്ക് ഹസ്തദാനം ചെയ്ത് പിറന്നാളാശംസകളും നേർന്നു....
പക്ഷെ അരുൺ ജോർജ് ഒപ്പമില്ലാത്തതിലും എന്നുംകൂടെ കരുതാറുള്ള നോട്ട് ബുക്ക് എടുക്കാതെപോയതിലും സങ്കടം തോന്നി....
പിന്നെ ആദ്യവട്ടം ചതിച്ച എന്റെ പ്രിയപ്പെട്ട മഷിപ്പേനയെ
ആദ്യമായി വെറുക്കുകയും ചെയ്തു...
Thursday, 20 November 2014
കേരളരാഷ്ട്രീയത്തിലെ മാടമ്പിക്ക് വിട...
ഇന്ന് (Nov 9th 2014)
കാലത്ത് ഉറക്കമുണർന്നതേ ഒരു വാട്സ് അപ്പ് മെസേജ് കണ്ടുകൊണ്ടാണ്. പിന്നാലെ കോളും
എംവിആർ ഈസ് ക്രിട്ടിക്കൽ...പൾസ് കിട്ടുന്നില്ല
സമയം കളയാതെ ഡെസ്ക്കിലും കോർഡിനേറ്റിങ് എഡിറ്ററേയും വിളിച്ച് വാർത്തനൽകി. കരുതിയിരിക്കണം..ഇന്ന് എന്തും സംഭവിക്കാമെന്ന്...
നിരവധിതവണ ഇങ്ങനെ കരുതിയിരുന്നിട്ടുണ്ട്. അപ്പോഴെല്ലാം ആ പോരാളി ജീവിതത്തിലേക്ക് പൊരുതികയറിയിരുന്നു. പക്ഷെ ഇത്തവണ...
കണ്ണൂരിൽ ഔദ്യോഗികജീവിതം ആരംഭിച്ചആദ്യനാൾ മുതൽ തിരഞ്ഞുനടന്ന പുസ്തകമായിരുന്നു എംവിആറിന്റെ ഒരു ജൻമം എന്നആത്മകഥ. കണ്ണൂർ രാഷ്ട്രീയചരിത്രത്തെ ഇത്രമേൽ മനസിലാക്കിതരുന്നപുസത്കം വേറെയുണ്ടോയെന്നത് സംശയമാണ്. നിർഭാഗ്യവശാൽ കണ്ണൂരിലേയും തൃശ്ശൂരിലേയും കൊച്ചിയിലേയുമെല്ലാം ഡിസിയുടെ പുസ്തകശാലകളിൽ ആ പുസ്തകം ലഭ്യമായിരുന്നില്ല. പിന്നീട് സംഘടിപ്പിച്ചു.
വെളരെ ചെറുപ്പം മുതലെ അത്രആവേശമൊന്നുമല്ല എംവിആർ എന്നിലുണ്ടാക്കിയിട്ടുള്ളത്. സ്ക്കൂൾ വിദ്യാഭ്യാസകാലത്താണ് എംവിആറിനെ ആദ്യമായി നേരിൽ കാണുന്നത്. (കൂത്തുപറമ്പ് വെടിവെപ്പിന് മുമ്പാണെന്നാണ് ഓർമ) കുന്ദംകുളത്ത് ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു എംവിആർ എന്ന കേരളരാഷ്ട്രീയത്തിലെ അതികായൻ. എംവിആർ പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഡിവൈഎഫ്ഐ - സിപിഎം പ്രവർത്തകർ നിർത്താതെ കൂവാൻ തുടങ്ങി...കുറച്ചുനേരം എംവിആർ അവരെതന്നെ നോക്കിനിന്നു. പ്രസംഗം ആരംഭിച്ചു. വീണ്ടും കൂവൽ ശക്തമായപ്പോൾ എംവിആർ ഡിവൈഎഫ്ഐക്കാരെ നോക്കി പറഞ്ഞു..
"കൂവടാ..കൂവ്..അന്നെയൊക്കെ കൂവാൻ പഠിപ്പിച്ചതും ഞാൻതന്നെയാണല്ലോ...."
അതോടെ കൂവൽ നിന്നു... ചെറുപ്പംമുതലേ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയിൽ അടിയുറച്ച് വിശ്വസിക്കുന്ന എനിക്ക് എംവിആർ പാർട്ടിശത്രുവായിരുന്നു. മലപ്പുറത്തെ സിപിഎമ്മുകാരന് ഒരിക്കലും അംഗീകരിക്കാനാവാത്ത ബദൽ രേഖയുടെ വക്താവിനെ മലപ്പുറം ജില്ലക്കാരനായ എനിക്ക് എങ്ങനെ മറിച്ച് കാണാനാവും?
പക്ഷെ ആദ്യപ്രസംഗംകൊണ്ട് തന്നെ എംവിആർ മനം കവർന്നു.
പ്രത്യേകശൈലിയാണ് എംവിആറിന്റെ പ്രസംഗം.
ചോദ്യം ചോദിക്കുകയും അതിന് മറുപടി സ്വയം ശബ്ദം താഴ്ത്തി പറയുകയുംചെയ്ത് കത്തികയറുന്ന ശൈലി.
പിന്നീട് പന്ന്യൻ രവീന്ദ്രനും ഈ ശൈലി പിന്തുടർന്നു.
കണ്ണൂരിൽ സിപിഎമ്മിനെ പടുത്തുയർത്തിയ നേതാവാണെങ്കിൽകൂടി കൂത്തുപറമ്പ് വെടിവെപ്പോടെ പൂർണമായും എംവിആറിനെ വെറുത്തു.
പാർട്ടിയെ വെല്ലുവിളിച്ച് കണ്ണൂരിൽ നിന്ന് വളർന്ന എംവിആറിന്റെ രക്തത്തിൽ അലിഞ്ഞതാണ് കമ്മ്യൂണിസം. പർട്ടിവിട്ടിട്ടും മണ്ഡലങ്ങളിൽ നിന്ന് മണ്ഡലങ്ങളിലേക്ക് മാറി മത്സരിച്ച് വിജയിച്ച എംവിആർ സേഫ് മണ്ഡലം തിരഞ്ഞോടുന്ന ഇന്നത്തെ ജനകീയ നേതാക്കൾക്ക് തന്നെ നല്ലൊരുമറുപടിയാണ്.
എംവിആറിന്റെ വാർത്താസമ്മേളനത്തിൽ ഇരിക്കുമ്പോൾ പലപ്പോഴും മനസിലേക്ക് ഓടിവരാറ് കൂത്തിപറമ്പിലെ വെടിവെപ്പ് രംഗം തന്നെയാണ്. അതിനാൽതന്നെ വിമർശിക്കുന്നതരത്തിൽ ചോദ്യം ഉന്നയിക്കാൻ താൽപര്യവും കാണിച്ചിരുന്നു. പക്ഷെ ആരോഗ്യസ്ഥിതിയും ഓർമയിലും മങ്ങൽ വീണുതുടങ്ങിയ എംവിആറിൽ നിന്ന് പക്ഷെ അത്രയക്ക് വീര്യേമേറിയ മറുപടികൾ ലഭിച്ചിരുന്നില്ല. എംവിആറിനെ ഒരിക്കൽ ഇന്റവ്യൂചെയ്യാനുള്ള അവസരവു കിട്ടി. കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ ഡിസിസി പ്രസിഡന്റായിരുന്ന പി രാമകൃഷ്ണന്റെ ചിലവെളിപ്പെടുത്തലിന്റെ സാഹചര്യത്തിലായിരുന്നു അത്. പക്ഷെ അപ്പോഴേക്കും എംവിആറിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നു.
പി ആറിന്റെ ആരോപണങ്ങൾ നിഷേധിച്ച എംവിആർ അന്നത്തെ വെടിവെയ്പ്പ് മനപൂർവം സംഭവിച്ചതല്ലെന്നും ആവർത്തിച്ചു.
86 ൽ ബദൽരേഖയുടെ പേരിൽ പാർട്ടിക്ക് പുറത്തേക്ക് പോയെങ്കിലും എംവിആറിന്റെ ബദൽ വഴിയെ പാർട്ടി പോകുന്നത് പിന്നീട് കണ്ടു.
എംവിആറിന്റെ കണ്ടെത്തലും വിയർപ്പുമായ പരിയാരം ഉൾപ്പടെയുള്ള സഹകരണസ്ഥാപനങ്ങൾക്കെതിരെ സമരം നടത്തിയ സിപിഎം പിന്നീട് അവയുടെ ഭരണസാരഥ്യം ഏറ്റെടുക്കുകയും ചെയ്തത് ഈ ബദൽ മനുഷ്യന്റെ വിജയം തന്നെയാണ്.
പാർട്ടിയക്കകത്ത് തന്നെയായിരുന്നവെങ്കിൽ ഒരുപക്ഷെ പിണറായി വിജയനേക്കാൾ കർക്കശക്കാരനായ സെക്രട്ടറിയായേനെ എംവിആർ.
കമ്മ്യൂണിസ്റ്റുകൾക്കിടയിലെ ബദൽമനുഷ്യൻമാത്രമല്ല, ഒരർത്ഥത്തിൽ രാഷ്ട്രീയത്തിലെ മാടമ്പി തന്നെയാണ് മേലേത്ത് വീട്ടിൽ രാഘവൻ നമ്പ്യാർ....
ലാൽസലാം സഖാവെ....

Subscribe to:
Posts (Atom)
-
കാട്ടിലേക്കുള്ള ഓരോ യാത്രയ്ക്കും അതിൻറേതായ ഭംഗിയുണ്ട്. വേരുകൊണ്ടും ശിഖരങ്ങൾകൊണ്ടും പരസ്പരം പുണർന്ന് നിൽക്കുന്ന മരങ്ങൾ. പലവർണത്തിൽ, പലരൂപത്...
-
വിഷാദത്തിൻ്റെ ചില്ലകൾ ഇനിയും തളിരിട്ടേക്കാം. പൂക്കൾ ഏകാന്തതയുടെ ചാരനിറമണിഞ്ഞേക്കാം, മരണത്തിൻ്റെ ഗന്ധം പടർത്തിയേക്കാം ഉറക്കമില്ലായ്മയു...
-
നാലേക്കാൽ പതിറ്റാണ്ട് ഒരു ചെറിയകാലയളവല്ല പതിനയ്യായിരത്തിലേറെ ദിനങ്ങൾ നീണ്ട ജീവിതയാത്രയിൽ എത്രയെത്ര നഗരങ്ങളിൽ കാൽപതിപ്പിച്ചു, കാലുറപ്പിക്കാൻ ...