സിപിഎമ്മിന്റെ വിശാഖപട്ടണം പാർട്ടി സമ്മേളന ലോഗോയെ ചൊല്ലി നിരവധി പോസ്റ്റുകൾ ഫെയ്സ്ബുക്കിൽ കണ്ടു. കപ്പലിനെ ആസ്പദമാക്കിയുള്ള ലോഗോ സിപിഎം മുങ്ങുന്ന കപ്പലിന്റെ സിമ്പലാണെന്നാണ് കണ്ടെത്തൽ. വിമർശിക്കുന്നവരിൽ കടുത്ത സിപിഎം വിരോധികളുണ്ട്. ചിലരാകട്ടെ സ്വന്തം വായിലെ നാറ്റം മറച്ചുവെക്കാനായി സിപിഎമ്മിന്റെ നെഞ്ചത്തോട് കയറുന്നവർ. കാര്യമാക്കേണ്ട.
കാരണം വിവരക്കേട്, അജ്ഞത അതൊരുതെറ്റല്ലല്ലോ.
ഒരു പരിപാടിയുടെ ലോഗൊ സൃഷ്ടിക്കുമ്പോൾ പലഘടകങ്ങളും പരിഗണിക്കാറുണ്ട്. പരിപാടിയുടെ സ്വഭാവ, സംഘടിപ്പിക്കുന്നവരുടെ ആശയം, നയം, പിന്നെ പരിപാടി നടക്കുന്ന പ്രദേശത്തിന്റെ പ്രത്യേകത. ഏതൊരു ലോഗോയെടുത്തുനോക്കിയാലും അത് പ്രത്യക്ഷത്തിൽതന്നെ കാണാം. പക്ഷെ പരിശോധിക്കണം, എന്നാലെ കാണു..
സിപിഎമ്മിന്റെ ലോഗോയിലേക്ക് വരാം.
വിശാഖപട്ടണത്താണ് ഇത്തവണ പാർട്ടിയുടെ സമ്മേളനം. അതിനാൽതന്നെ വിശാഖപട്ടണത്തിന്റെ പ്രത്യേകതകൂടി മനസിലാക്കണം ആദ്യം.
കൊച്ചി കഴിഞ്ഞാൽ കപ്പൽ നിർമാണശാലയുള്ള സ്ഥലമാണ് വിശാഖപട്ടണം.
ആ പ്രത്യേകത തന്നെയാണ് ലോഗോയിൽ ചിത്രകാരൻ ഉപയോഗിച്ചിരിക്കുന്നത്.
പിന്നെ ഒരു കപ്പലിനെ മുന്നിൽ നിന്ന് നോക്കുമ്പോൾ അത് കാണുന്നവിധമാണ് അത് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ ഭാഗം ഉയർന്ന് നിൽകുന്നതാണ് കപ്പലിന്റേത്. ചില ചിത്രങ്ങൾ (ഞാൻ വരച്ച് ബോധ്യപ്പെടുത്തുന്നതല്ല, ഗൂഗിളിൽ നിന്ന് തിരഞ്ഞെടുത്തത്) കൂടെ ചേർക്കുന്നു. കണ്ടു നോക്കുക.
പിന്നെ ഇതൊന്നും അറിയാതെയല്ല പോസ്റ്റുകളിട്ടതെന്ന് അരിയാഹാരവും കുബ്ബൂസും ഗോതമ്പാഹാരവുമൊക്കെ തിന്നുന്നവനു മനസിലാകും. സിപിഎമ്മിനെ ആക്രമിക്കുക. അത്രതന്നെ.
നേരത്തെ IFFK യുടെ സിഗ്നേച്ചർ ചിത്രങ്ങളെ െചൊല്ലി വിമർശിക്കുന്നതും വിഴുപ്പലക്കുന്നതും കണ്ടിട്ടുണ്ട്. പക്ഷെ സിപിഎമ്മിന്റെ സമ്മേളന ലോഗൊ സംബന്ധിച്ച് ചർച്ചാവിഷയമാകുന്നത് ഇതാദ്യമായാണ് കാണുന്നത്. സിപിഎമ്മിന്റെ സമ്മേളനത്തിന് ഒരു ലോഗോയുണ്ടായിരുന്നുവെന്നത് ആരെങ്കിലും ശ്രദ്ധിച്ചിരുന്നുവോയെന്ന് പോലും സംശയം. പിന്നെ ലോഗൊ കൊണ്ടല്ല ഒരു പരിപാടിയും ശ്രദ്ധേയമായിട്ടുള്ളത്. പ്രത്യേകിച്ച് സിപിഎമ്മിന്റെ സമ്മേളനങ്ങൾ. ഇത്തവണ സമ്മേളനത്തിലെ വിഭാഗീയതയുണ്ടാകുമോ കാരാട്ടിന് പകരമാരെന്നതോ സംബന്ധിച്ച് നടക്കുന്ന ചർച്ചയേക്കാൾ ഏറെ പ്രധാന്യം ലോഗോയ്ക്ക് ലഭിക്കുന്നുവെന്നതും രസകരം തന്നെ. സിപിഎമ്മിനെ വിമർശിക്കാൻ മൈന്യൂട്ടായിട്ടുള്ള കാരണങ്ങൾപോലും തേടിയോടുന്നവർക്ക് എന്തും ആയുധമാകും. ലോഗോയും അങ്ങനെതന്നെ. എന്തായാലും സമ്മേളനത്തിനും മാസങ്ങൾക്ക് മുമ്പേ സിപിഎമ്മിന്റെ സമ്മേളന ലോഗോയ്ക്ക് ഇത്രമേൽ പബ്ലിസിറ്റി നൽകിയത് നന്നായി.
സിപിഎമ്മിനെതിരെ പോസ്റ്റിട്ടാൽ ലൈക്കുകളും കമന്റുകളും വളരെയേറെ ലഭിക്കുമെന്നത് "മൂഞ്ചികിത്താബ്" നിരീക്ഷിക്കുന്നവർക്ക് അറിയുന്നതാണ്.
ചിലർ ലൈക്കിനും കമന്റിനുംവേണ്ടി പോസ്റ്റുമ്പോൾ ചിലരാകട്ടെ ചൊറിച്ചില് തീർക്കാനും. താൻ പ്രതിനിധാനം ചെയ്യുന്ന (അങ്ങനെയൊന്ന് ഇല്ലെന്നതാണ് വസ്തുത) സംഘടന. ആശയം ആമാശയവികസനം മാത്രമായുളള ഇവൻമാർ പറയുന്നചിലകാര്യങ്ങളുണ്ട്.
പണ്ട് എസ്എഫ്ഐക്കെതിരെ, ഡിവൈഎഫ്ഐക്കെതിരെ, സിപിഎമ്മിനെതിരെ ഇങ്ക്വിലാബ് വിളിച്ചിട്ടുണ്ട്. എന്നാൽ ഏതെങ്കിലും സമരത്തിന് തെരുവിലിറങ്ങി പോലീസിന്റെ അടിവാങ്ങിയിട്ടുണ്ടോ? മറ്റുള്ളവന് ഗുണം ഉള്ളവല്ലതും ഇങ്കിലാബ് വിളിച്ച് നേടികൊടുത്തിട്ടുണ്ടോ? ഇല്ല, അത് ഞമ്മന്റെ പണിയല്ല, അത്തരം ചീപ്പ് പരിപാടികളൊക്കെ എസ്എഫ്ഐക്കൊക്കെ പറഞ്ഞിട്ടുള്ളതല്ലേ? അവര് അടിമേടിച്ചോ രക്തസാക്ഷിയായോ സമരം നടത്തി നേടിതരട്ടെ..ഞമ്മ ബസ്സിന് കൺസഷനും കൊടുത്ത് സിനിമവരെ കാണാൻപോകും. ഈ ലൈനിലുള്ള മക്കളാണ് വര ചെരിഞ്ഞു. താഴെ വളഞ്ഞവരയില്ല, വരക്ക് കട്ടികൂടിയെന്നൊക്കെ പറഞ്ഞോണ്ട് വരുന്നത്.
മക്കളെ ഒന്നുപറഞ്ഞേക്കാം...ലോഗോ വരച്ചൊന്നുമല്ല സിപിഎമ്മും ഡിവൈഎഫ്ഐയൊന്നും ഇവിടെ വളർന്നതും സമരം നടത്തിയതും. അത് മനസിലാകണമെങ്കിൽ ചരിത്രം പഠിക്കണം. കുറഞ്ഞപക്ഷം വായിച്ചെങ്കിലും നോക്കണം.
വിമർശിക്കാം. അത് ഞങ്ങൾ അംഗീകരിക്കും. കാതലുള്ള വിമർശനങ്ങളാകണം അത്. പാർട്ടിയുടെ നയങ്ങളിലും പ്രവർത്തനങ്ങളിലും അപാകതകൾ വന്നിട്ടുണ്ടാകാം, വന്നേക്കാം. അത് തിരുത്താനുതകുന്നതാകണം വിമർശനങ്ങൾ.
പിന്നെ വിമർശിക്കുമ്പോൾ സിപിഎമ്മിനെമാത്രം തിരഞ്ഞ്പിടിച്ചാകരുത്, കോൺഗ്രസിനേയും ബിജെപിയെയും സിപിഐയേയുമെല്ലാം വിമർശിക്കണം. അവർക്കുമുണ്ട് പരിപാടികൾ. കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപക്ഷ യാത്ര നടക്കുകയാണല്ലോ ഇപ്പോൾ. അതിന്റെ ലോഗോ വിമർശിക്കുന്നവരിൽ എത്രപേർ കണ്ടിട്ടുണ്ട്? വളഞ്ഞ് തെങ്ങ് പോലെ രണ്ട് വ്യക്തികളെയാണ് ലോഗോയിൽ ച്രതീകരിച്ചിരിക്കുന്നത്. അതെന്തെ നട്ടെല്ലില്ലാത്ത ജനമെന്നോ അണികളെന്നോ വ്യാഖ്യാനിക്കെതപോയത്?
അറിയാതെപോയതാണോ? എന്നാൽ സാരമില്ല, കാരണം നേരത്തെ പറഞ്ഞത് പോലെ അജ്ഞത ഒരു കുറ്റമല്ല.
ഇനി അവരെ വിമർശിച്ചാൽ ലൈക്കും കമന്റും വാർത്താപ്രാധാന്യവും ലഭിക്കാത്തത് കൊണ്ടാണ് സിപിഎമ്മിന്റെ നെഞ്ചത്ത് പൊങ്കാലയിടുന്നതെങ്കിൽ നിങ്ങൾ കുരച്ചോളു.
ആ കുരകേട്ടൊന്നും തീയിൽകുരുത്ത ഈ സംഘടന വീഴില്ല.
മതേതരത്ത്വത്തിനായി മത-വർഗീയ-ജാതീയ കോമരങ്ങളുടെ മുന്നിൽ ചെങ്കൊടി പാറിപറക്കുകതന്നെ ചെയ്യും....

No comments:
Post a Comment