നാളെ (23.05.19) വോട്ടെണ്ണി തീരുമ്പോൾ അധികാര മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ല. NDA തന്നെയാകും കേന്ദ്രത്തിൽ വരാനാണ് സാധ്യത. 240-260 നും ഇടയിൽ NDA സീറ്റ് നേടും. UPA 120-150 നുള്ളിൽ ഒതുങ്ങും. മറ്റുള്ളവർ 120 വരെ സീറ്റ് നേടാനാണ് സാധ്യത. ഫലം UPA ക്ക് ആവേശകരമല്ലാതാവുന്നതോടെ പ്രമുഖരായ പല പ്രാദേശിക പാർട്ടികളും NDA ക്ക് പിന്നാലെ പോകുകയും ചെയ്യും. ചന്ദ്രബാബു നായിഡു UPA പക്ഷത്ത് നിൽക്കുന്നതോടെ ജഗൻമോഹന്റെ YSRകോൺഗ്രസ്, ഫെഡറൽ മുന്നണി മോഹം ഉപേക്ഷിച്ച് ചന്ദ്രശേഖരറാവുവിന്റെ TRS മെല്ലെ കേന്ദ്ര സർക്കാരിനൊപ്പം (NDA) ക്കൊപ്പം ചേരും. അതേസമയം തൃണമൂൽ, ബിജെഡി. തുടങ്ങിയവ UPA യിൽ ചേരാതെ പുറത്തെ പ്രതിപക്ഷമായി നിലകൊള്ളും.
നാളെ വോട്ടെണ്ണി തീരുമ്പോൾ അധികാര മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ല. NDA തന്നെയാകും കേന്ദ്രത്തിൽ വരാനാണ് സാധ്യത. 240-260 നും ഇടയിൽ NDA സീറ്റ് നേടും. UPA 120-150 നുള്ളിൽ ഒതുങ്ങും. മറ്റുള്ളവർ 120 വരെ സീറ്റ് നേടാനാണ് സാധ്യത. ഫലം UPA ക്ക് ആവേശകരമല്ലാതാവുന്നതോടെ പ്രമുഖരായ പല പ്രാദേശിക പാർട്ടികളും NDA ക്ക് പിന്നാലെ പോകുകയും ചെയ്യും. ചന്ദ്രബാബു നായിഡു UPA പക്ഷത്ത് നിൽക്കുന്നതോടെ ജഗൻമോഹന്റെ YSRകോൺഗ്രസ്, ഫെഡറൽ മുന്നണി മോഹം ഉപേക്ഷിച്ച് ചന്ദ്രശേഖരറാവുവിന്റെ TRS മെല്ലെ കേന്ദ്ര സർക്കാരിനൊപ്പം (NDA) ക്കൊപ്പം ചേരും. അതേസമയം തൃണമൂൽ, ബിജെഡി. തുടങ്ങിയവ UPA യിൽ ചേരാതെ പുറത്തെ പ്രതിപക്ഷമായി നിലകൊള്ളും.
ഉത്തരേന്ത്യൻ മനസുകളിൽ ജാതി-മത ചിന്തകൾ ഏറെ വലുതാണ്. നോട്ട് നിരോധനവും മേഘങ്ങൾ മറയ്ക്കുന്ന റഡാറുകളും ജി.എസ്.ടിയും ഇന്ധനവിലയുമെല്ലാം അവർക്ക് മറക്കാൻ രാമാരാമ വിളി മതി. കോൺഗ്രസിന്റെ മൃതു ഹിന്ദുത്വത്തേക്കാൾ അവർക്ക് പ്രിയം പച്ചയായ മത ജാതി ചിന്ത തന്നെയാണ്. അവർക്ക് ശത്രു അംബാനിയല്ല, പാക്കിസ്ഥാനാണ്. അതിനാൽത്തന്നെ റഫാലി നേക്കാൾ അവർക്ക് താൽപര്യം ബലാക്കോട്ടും സർജിക്കൽ സ്ട്രൈക്കിനെ കുറിച്ചും കേൾക്കാനാണ്, ഗുഹയിൽ കാവി പുതച്ചിരിക്കുന്ന മോദിയെ കാണാനാണ്.
ആന്ധ്രയിൽ YSRC ഇത്തവണ മികച്ച പ്രകടനം നടത്തും. TDP ക്ക് വലിയ തലവേദനയായി YSR മാറും, സംസ്ഥാന ഭരണത്തിലും ജഗൻ വന്നേക്കും.
ഒഡീഷയിൽ BJD ക്ക് പഴയ പ്രതാപം നിലനിർത്താനാവില്ല. BJP സ്ഥിതി മെച്ചപ്പെടുത്തുമെന്നു മാത്രമല്ല, പിന്നാലെ BJD യിലെ പലരും BJP യിലേക്ക് ചേക്കേറുകയും ചെയ്യും.
UP യിൽ SP - BSP - RLD സംഖ്യം മികച്ച മുന്നേറ്റം നടത്തും. 30-40 സീറ്റുകൾ ഈ സഖ്യം നേടും. BJP 80-ൽ പകുതിയോളം സീറ്റുകളിൽ വിജയിക്കും. കോൺഗ്രസ് ഒറ്റ അക്കത്തിലേക്ക് ചുരുങ്ങും.
MP, RJ തുടങ്ങിയ സംസ്ഥാനങ്ങളിലും BJP നേട്ടം തുടരും. പക്ഷെ ഇവിടങ്ങളിൽ നിലവിലെ സ്ഥിതി കോൺഗ്രസ് മെച്ചപ്പെടുത്തും.
ബിഹാറിൽ മഹാസഖ്യം നേട്ടം കൊയ്യും. 20-25 സീറ്റ് വരെ RJD സഖ്യത്തിന് ലഭിക്കും.
ബംഗാളിൽ തൃണമൂൽ 30 സീറ്റ് വരെ നേടാനിടയുണ്ട്. ഇടതുപക്ഷം 3 സീറ്റിൽ വിജയിച്ചേക്കും. BJP ഇവിടെ 8 സീറ്റ് നേടാനാണ് സാധ്യത.
മഹാരാഷ്ട്രയിൽ BJP - ശിവസേന 25-30 സീറ്റുകൾ നേടും.
ഡൽഹിയിൽ AAP 1-2 സീറ്റ് വരെ ജയിക്കാനേ ഇടയുള്ളു. വിരുദ്ധവോട്ടുകൾ ഭിന്നിച്ചു പോകുന്നത് BJP ക്ക് ഗുണം ചെയ്യും. കോൺഗ്രസ് ഇവിടെ നാണം കെടുകയും ചെയ്യും.
ഗുജറാത്ത് - കർണാടക സംസ്ഥാനങ്ങളിൽ നിയമസഭയിലെ നേട്ടം കോൺഗ്രസിന് ലഭിക്കില്ല. അതേ സമയം പഞ്ചാബിൽ കോൺഗ്രസ് നിയമസഭയിലെ പ്രകടനം ആവർത്തിക്കും, എന്നാൽAAP ക്ക് വലിയ നഷ്ടങ്ങൾ സംഭവിക്കും. JDS ന് കനത്ത തിരിച്ചടി കർണാടകയിൽ നേരിടേണ്ടിയും വരും.
തമിഴ്നാട്ടിൽ DMK സഖ്യം മികച്ച നേട്ടം കൊയ്യും. BJP ബാന്ധവവും അധികാരത്തിനുള്ള കളിയും AIADMKയെ ഒറ്റ അക്കത്തിലേക്ക് ചുരുട്ടിയെറിയും.
നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികൾ നേട്ടം കൊയ്യും. തൃപുരയിൽ CPM 2 -ൽ 1 സീറ്റ് നേടും.
കേരളത്തിൽ എക്സിറ്റ് പോളുകൾ എക്സിറ്റ്ലി റോങ്ങ് ആണെന്ന് തെളിയും. LDF 8-12 വരെ സീറ്റുകൾ നേടും. വ്യാപകമായ ക്രോസ് വോട്ടിങ് നടന്ന തിരുവനന്തപുരത്ത് UDF തന്നെ വിജയിക്കും. ഒ രാജഗോപാലിന്റെ അത്ര ജനപിന്തുണ കുമ്മനത്തിന് മണ്ഡലത്തിൽ ലഭിക്കില്ല. വയനാട്ടിൽ രാഹുൽ 2 - 2.5 ലക്ഷത്തിന്റെ ഭൂരിപക്ഷം നേടും.
കാസർകോട്, കോഴിക്കോട്, വടകര, പാലക്കാട്, ആലത്തൂർ, ചാലക്കുടി, ആലപ്പുഴ, ആറ്റിങ്ങൽ, എന്നിവ LDF നേടും. കണ്ണൂർ, തൃശൂർ, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലും ഇടതിന് സാധ്യതയുണ്ട്. ബാക്കിയിടങ്ങളിൽ UDF ഉം വരും. പത്തനംതിട്ട, തൃശൂർ എന്നിവിടങ്ങളിൽ NDA മൂന്നാമതാകും.
ദേശീയതലത്തിൽ കക്ഷി നില സാധ്യത
BJP - 160- 190
INC - 60-80
CPM - 9 - 13
TRS - 10-14
TMC - 25-30
DMK - 11-15
NB : സാധ്യതകളുടെ കണക്കുകൾ കൂട്ടിയും കിഴിച്ചുമുള്ളതാണ് ഇതെല്ലാം.. അന്തിമവിധി ജനമെഴുതിയതാണ്.
No comments:
Post a Comment