Wednesday, 22 July 2015

തിരിനാളം





തിരിനാളത്തിന് ഭംഗി തൊട്ടരികിലാവുമ്പോളാണ്
അതുകൊണ്ടല്ലേ ഇയാംപാറ്റകള് വട്ടമിട്ട് പറക്കുന്നത്.

ഏറ്റവും അപകടകരവും
ഇയാംപാറ്റകള് അൽപായുസുകാരായത് അതിനാലല്ലേ

എന്നുകരുതി ഇയാംപാറ്റകള് തിരിനാളം
തേടിപോകാതിരിക്കാറില്ലല്ലോ

തിരിനാളത്തോട് അവയ്ക്കുള്ള സ്നേഹം
കുറയുന്നുമില്ലല്ലോ

No comments:

Post a Comment