മരണം കാത്തിങ്ങനെ കിടപ്പത്
അത്രമേല് അസഹ്യമായിടുന്നു
നിൻറെ മുടിയിഴ തഴുകി മരണത്തെ പുല്കവെ
മരണത്തിനുപോലും പ്രണയഗന്ധം
ഓമനെ നിൻറെ മിഴികളെന്തിനിങ്ങനനെ
ഈറനണിയുന്നു
നിന്നെ പ്രണയിച്ചല്ലേ ഞാൻ നടന്നകന്നത്
ഞാനും നീയും നമ്മളായത്
ഈ മണ്ണിലല്ലേ...
ഇത്രമേല് നീയെന്നെ പ്രണയിക്കയാല്
നിന്നെ തനിച്ച് മണ്ണിലുപേക്ഷിക്കതെങ്ങനെ....
No comments:
Post a Comment