എന്നിൽ
എല്ലാവർക്കും
അവകാശമിരിക്കയാൽ
എല്ലാവിശ്വാസങ്ങൾക്കും
എൻറ്റെ ശരീരം
ഭൂമികയാകുന്നു.
അവിശ്വാസം മുതൽ
അന്ധവിശ്വാസംവരെ
പകുത്തെടുത്ത ഉടൽ.
പച്ചകുത്തും ചുവന്ന ചരടും
അലങ്കാരമാവുന്ന മാംസം.
വിഷാദത്തിനും ഉൻമാദത്തിനും
ഇടയിലെ ഞാൺ.
ജനന-മരണത്തിനിട നേരത്ത്
നിശബ്ദം മിടിക്കുന്ന ഘടികാരം.
മണ്ണിരയ്ക്കും പുഴുവിനും കഴുകനും
അഗ്നിക്കും ഒരുപോൽ
അവകാശപ്പെട്ട അന്നം.
ഏവർക്കുമവകാശമിരിക്കയാൽ
അധീശ്വത്തത്തിൻറ്റെ
ഇരയാകുന്നു ഞാൻ.
.....
(261022)
Search This Blog
Wednesday, 2 November 2022
ഇതെൻറ്റെ ശരീരം
Subscribe to:
Post Comments (Atom)
-
ഉർവിയിൽ രാത്രിമുഴുവനും മഴ പെയ്തുകൊണ്ടേയിരുന്നു. ടെൻറിലെ സഹമുറിയനായ അഷറഫ് ഇക്കയോട് കുറേ നേരം സംസാരിച്ചശേഷമായിരുന്നു ഉറങ്ങിയത്. സാധാരണഗതിയിൽ...
-
ഓരോ യാത്രയും ഒരുതരത്തിൽ ഭാരം ഇറക്കി വെക്കലാണ്. നമ്മളെ തന്നെയുള്ള ഇറക്കിവെക്കൽ. നമ്മുടെ സമ്മർദ്ദങ്ങൾ, സങ്കടങ്ങൾ, ഉത്കണ്ഠകൾ, അങ്ങനെയങ്ങനെ എല്...
-
മഹാഭാരതത്തിൽ പതിനെട്ട് അധ്യായങ്ങളുണ്ട്. ആ പതിനെട്ട് അധ്യായങ്ങളിലായി അരങ്ങേറുന്ന മിത്തുകൾ പരന്ന് കിടക്കുന്നത് അസംഖ്യം ഭൂപ്രദേശങ്ങളിലായാണ്. ക...
😊
ReplyDelete