Sunday, 17 April 2022

വേട്ടമൃഗം

ഒരേ കാട്
ഒരേ ഇര
ഒരേ വേട്ടക്കാരൻ.
അമ്പേറ്റ്
ഹൃദയം  തുളഞ്ഞത്
ഒരുതവണയല്ല,
ഒന്നിലേറെ തവണ.
എന്നിട്ടും,
വേട്ടമൃഗമിപ്പോഴും
വേട്ടക്കാരന് ചുറ്റും
ഓടിക്കൊണ്ടേയിരിക്കുന്നു.!!!


(സമർപ്പണം : വിശ്വാസത്തിൽ മുറിവേറ്റിട്ടും  വിശ്വസിച്ചുകൊണ്ടേയിരിക്കുന്നവർക്ക് )

(170422)

1 comment:

  1. വിശ്വാസത്തിൽ മുറിവേറ്റിട്ടും വിശ്വസിച്ചുകൊണ്ടേയിരിക്കുന്നവർക്ക്... 😊

    ReplyDelete