ഒറ്റപ്പെടൽ

നമ്മൾ ഒറ്റയ്ക്കിരിക്കുമ്പോൾ
ചിലർ കൂടെചേരും.
തനിച്ചല്ലെന്ന്,  തനിച്ചാക്കില്ലെന്ന്
വാക്കുപറയും.
ആ വാക്കിൽ നാം
ഒരു ആൾക്കൂട്ടമാകും.
പിന്നെ, ഒരുനാൾ
നമ്മെ വഴിയിലിറക്കി നിർത്തി
അവരങ്ങ് പോകും.
ഒപ്പമിരുന്ന ബെഞ്ചിലപ്പോഴും
അവരുടെ ചൂടുണ്ടാകും,
ഗന്ധം നിറഞ്ഞുനിൽക്കും.
പിന്നീടുള്ള ഒറ്റപ്പെടലാണ്
ശരിക്കുമുള്ള
ഒറ്റപ്പെടൽ.

(010522)



Comments

  1. ചില നേരത്തെ ഒറ്റപ്പെടലുകളാണ് നമുക്കെന്താണ് നഷ്ടപ്പെട്ടതെന്ന തിരിച്ചറിവ് തരുന്നത്🙂 അപ്പോഴേ വീണ്ടും അനുഭവിക്കുമ്പോൾ മനസ്സറിഞ്ഞ് ചേർത്ത് നിർത്താൻ കഴിയൂ🥰

    ReplyDelete

Post a Comment