Saturday, 5 September 2020

ഈ ഉപതിരഞ്ഞെടുപ്പില് ഗുണമാര്ക്ക്

 സംസ്ഥാന സര്ക്കാരിന്റെ കാലാവധി  പൂര്ത്തിയാക്കാന് ഇനി വെറും മാസങ്ങള് മാത്രമാണ് അവശേഷിക്കുന്നത്. അതിനിടെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കുന്നു. അതിനിടെ സംസ്ഥാനത്ത് കോവിഡ് കേസുകള് പെരുകുകയും ചെയ്യുകയാണ്. അതിനാല് തന്നെ ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകള് ഉപേക്ഷിച്ചേക്കുമെന്നായിരുന്നു പൊതുവെയുള്ള ധാരണ. ഇതിനുള്ള സാധ്യത മുന്നണികള് ഏതാണ്ട് പൂര്ണമായും എഴുതിതള്ളുകയും ചെയ്തു. വരാനിരിക്കുന്ന പഞ്ചായത്ത്, നിയമസഭ തിരഞ്ഞെടുപ്പ് മുന്നനില് കണ്ടുള്ള പ്രവര്ത്തനങ്ങളുമായി മൂന്നണികള് പോകുന്നതിനിടെയാണ് ഇരു ഉപതെരഞ്ഞെടുപ്പുകളും നടത്താനുള്ള തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചത്. ബിഹാർ അസംബ്ലി തിരഞ്ഞെടുപ്പിനൊപ്പം രാജ്യത്തു ഒഴിവു വന്ന എല്ലാ നിയസഭ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടത്താൻ തിരെഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുകയായിരുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ജന പ്രതിനിധികൾക്ക് 5 മാസത്തിൽ താഴെ മാത്രമേ ഈ സഭയില് മണ്ഡലത്തെ പ്രധിനിധീകരിക്കാൻ അവസരം ലഭിക്കൂ. മാത്രവുമല്ല ഈ കോവിഡ് കാലത്തു അതിനിടയിൽ എത്ര തവണ നിയമസഭ സമ്മേളിക്കാനാവും എന്നതും പ്രസക്തമായ ചോദ്യമാണ്. അതിനിടെ വെറും നാല് മാസത്തേക്കായി ഉപതെരഞ്ഞെടുപ്പുകള് നടത്തുന്നത് പാഴ്ചിലവ് അല്ലേയെന്ന ചോദ്യം പലകോണില് നിന്നും ഉയര്ന്നുകഴിഞ്ഞു. ഇരു ഉപതിരഞ്ഞെടുപ്പുകൾക്കുംകൂടി ചുരുങ്ങിയത് 12 കോടി രൂപയെങ്കിലും ചെലവ് വരുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണതന്നെ വ്യക്തമാക്കി കഴിഞ്ഞു. രാജ്യത്തിനറെ നിലവിലെ സാമ്പത്തിക സ്ഥിതിയും കൊവിഡ് കാലം ഉയര്ത്തുന്ന വെല്ലുവിളിയും കണക്കിലെടുക്കുമ്പോള് എന്തിനാണ് ഇപ്പോള് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് എന്ന ചോദ്യം ഏറെ പ്രസക്തമാണ്.  ഇതേ അഭിപ്രായം കേരളത്തിലെ ഇടതു - വലതു മുന്നണികളും ബി ജെ പി യും പങ്കുവെക്കുന്നുമുണ്ട്. തിരഞ്ഞെടുപ്പുകൾ നടത്താൻ കമ്മീഷൻ തീരുമാനിച്ച സ്ഥിതിക്ക് ഇനിയൊരു പിന്മാറ്റം പ്രതീക്ഷിക്കേണ്ടതില്ല. എന്നാല് ജനങ്ങളുടെ നികുതി പണം കൊണ്ട് തിരഞ്ഞെടുപ്പ് നടത്തിയശേഷം ആ മണ്ഡലത്തിലെ വോട്ടര്മാര്ക്ക് എന്ത് പ്രയോജനമാണ് ലഭിക്കുന്നത് എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. കാരണം വെറും നാല് മാസം കൊണ്ട് പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന എംഎല്എ ക്ക് ഒന്നും തന്നെ ആ മണ്ഡലത്തില് ചെയ്യാനാവില്ല. വോട്ട് ചെയ്ത് ജയിപ്പിച്ച മണ്ഡലത്തിലെ വോട്ടര്മാരെ നേരില് കണ്ട് നന്ദി പറയാന് പോലും കാലാവധികൊണ്ട് തീരില്ല എന്നതാണ് വസ്തുത. മാത്രവുമല്ല ആര് ജയിച്ചാലും തൊട്ടുപിന്നാലെ വരുന്ന തിരഞ്ഞെടുപ്പിനറെ തിരക്കിലേക്ക് ജയിച്ച എംഎല് എ കൂടുതല് ശ്രദ്ധ കേന്ദ്രീകരിക്കാനും തുടങ്ങും. ഫലത്തില് കോടികള് ഒഴുക്കി ജനാധിപത്യത്തിലെ ഏറ്റവും വലിയ ഉത്സവം നടത്തിയിട്ട് ജനാധിപത്യത്തിന്റെ അധിപന്മാര്ക്ക് ഒരു നേട്ടവും ലഭിക്കില്ലെന്ന് സാരം. 

ഇതിനെല്ലാം പുറമെ കൊവിഡ് കാലത്ത് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് പാര്ട്ടികള്ക്കെല്ലാം തലവേദനയുമാണ്. തെരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെ കൊവിഡ് മാനദണ്ഡങ്ങള് പാലിച്ച് നടത്തുമെന്നത് പാര്ട്ടികള്ക്ക് ഇപ്പോഴും ആശങ്ക ജനപ്പിക്കുനതാണ്. രാഷ്ട്രീയ പാര്ട്ടികളുട യോഗങ്ങള്ക്കും മറ്റും പുതിയ ഇളവുകള് അനുവദിച്ചിട്ടുണ്ടെങ്കിലും അതെല്ലാം എത്രമാത്രം ഗുണകരമാവും എന്ന ചോദ്യം അവശേഷിക്കുന്നു. സാമൂഹിക അകലം പാലിച്ചുകെണ്ട് ഇതെല്ലാം എത്രകണ്ട് നടപ്പിപലാക്കാനാവുമെന്നത് സംശയകരമാണ്. പ്രത്യേകിച്ച് നമ്മുടെ പല പാര്ട്ടികളും നടത്തിയ പലപരുപാടികളും കൊവിഡ് മാനദണ്ഡങ്ങള് ലംഘിച്ചായിരുന്നുവെന്ന വസ്തുത നമ്മുടെ മുന്നിലുണ്ട്. കേരളത്തില് കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്ദ്ദിച്ചുകൊണ്ടേയിരിക്കുകയാണ്. 1500 നും 2500 നുമെല്ലാം ഇടയിലാണ് പ്രതിദിന കണക്കുകള്. ഇവയുടെ 90 ശതമാനവും സമ്പര്ക്കത്തിലൂടെയാണ് പടരുന്നത് എന്നതും ആശങ്കയേറ്റുന്നതിനിടെയാണ് ഉപതിരഞ്ഞെടുപ്പുകള് കൂടി നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വരുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രചാരണരീതിയില് നിന്ന് ഏറെ വ്യത്യാസ്ഥമാണ് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള പ്രചാരണരീതി. ഏറെ വിപുലവും പ്രാദേശികമായി ഒതുങ്ങി നില്ക്കുന്നതുമല്ല നിയമസഭ മണ്ഡലത്തിലെ പ്രചാരണത്തിന്റെ ശൈലി. അതിനാല് തന്നെ ഈ കോവിഡ് കാലത്ത്, വെറും 5 മാസത്തെ കാലാവധിക്ക് വേണ്ടി കോടികള് പൊതുഖജനാവില് നിന്നെടുത്ത് ഉപതെരഞ്ഞെടുപ്പുകള് നടത്തുന്നത് കൊണ്ട് ആര്ക്കാണ് ഗുണം ലഭിക്കുന്നതെന്ന് വിമര്ശനവിധേയമായി തന്നെ പരിശോധിക്കപ്പെടേണ്ടതാണ്. ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

No comments:

Post a Comment