ഒട്ടും അകലെയല്ല മൌറീഷ്യസ്

നമ്മുടെ സമുദ്രങ്ങള്, ജലാശയങ്ങള്, തണ്ണീര്ത്തടങ്ങള് ഇവയെല്ലാം നിരവധി ജൈവസമ്പത്തുകളുടെ, അപൂര്വ്വങ്ങളായ സസ്യ-ജീവജാലങ്ങളുടെ, കലവറയാണ്. പലതിന്റേയും ആവാസ വ്യവസ്ഥ നിലനിര്ത്താന് നമ്മുടെ ജലാശയങ്ങളുടെ സംരക്ഷണം അത്യന്താപേക്ഷിതമാണ്. 

ഇത്രയും പറഞ്ഞത് നമ്മുടെ ഇന്ത്യന് മഹാസമുദ്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തുണ്ടായ ഒരു മനുഷ്യനിര്മിത പ്രകൃതി ദുരന്തത്തെ കുറിച്ച് പറയാനാണ്.

മൌറീഷ്യസ്.

അതിമനോഹരമായ കടല് തീരങ്ങളും ലഗുണുകളും കൊണ്ട് സമ്പുഷ്ടമായ രാജ്യം. ആരെയും ആകര്ഷിക്കുന്നവയാണ് ദ്വീപുകള്ക്ക് ചുറ്റുമുള്ള ലഗൂണുകളും കണ്ടല്ക്കാടുമെല്ലാം. നിരവധി മലയാള സിനിമകള്ക്കും ലൊക്കേഷനായിട്ടുണ്ട് മൌറീഷ്യസ്.

എന്നാല് മൌറീഷ്യസിന്റെ മനംമയക്കുന്ന സൌന്ദര്യമല്ല ഇപ്പോള് വാര്ത്തകളില് നിറഞ്ഞുനില്ക്കുന്നത്. മൌറീഷ്യസിന്റെ ഭംഗീയും പരിസ്ഥിതിയുമെല്ലാം നശിപ്പിക്കുന്ന ദുരന്തമാണ് ഇപ്പോള് വാര്ത്തകളില് നിറയുന്നത്.

കഴിഞ്ഞ 25 നാണ് മൌറീഷ്യസിലെ മനോഹരിയായ പോയന്റ് ഡി  എസ്നി വെറ്റ്ലാന്റിന് സമീപത്തായി ആ അപകടമുണ്ടായത്. കടലും ലഗൂണും തമ്മില് വേര്തിരിക്കുന്ന കോറല് റീഫില് ഇടിച്ച് ചരക്ക് കപ്പലായ എം വി വക്കാഷിയോ തകര്ന്നു. ഒരാഴ്ച്ചയോളം കോറല് റീഫില് ഇടിച്ചുനിന്ന കപ്പലിനെ ഉയരാത്താനുള്ള ഒരു ശ്രമവും അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യമായി ഉണ്ടായില്ല.


മൌറീഷ്യസിലെ കപ്പലപകടം പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദേഷം ചില്ലറയല്ല. അപകടം നടന്ന കപ്പലില് നിന്ന് ഇതിനോടകം ലഗൂണില് പടര്ന്നത് 1000 ടണ്ണോളം ഡീസലും ഓയിലുമാണ്. കപ്പിലല് 200 ടണ് ഡീസലും 3800 ടണ് ഹെവി ഫ്യുവലുമാണ് സംഭരിച്ചിരുന്നത്. ഇപ്പോഴും ഓയില് പരക്കുന്നത് തടയാനായിട്ടില്ല. കടലിലെ നിരവധി സസ്യജീവ ജാലങ്ങള്ക്കും ലഗൂണിലെ പവിഴപുറ്റുകള്ക്കുമെല്ലാം കറുത്ത് കൊഴുപ്പേറിയ ഈ ഓയില് വരുത്തിവെക്കുന്ന നാശനഷ്ടം ചില്ലറയല്ല. കപ്പലില് ഉപയോഗിക്കുന്ന ഹെവി ഫ്യുവല് പെട്രോളിനേയും ഡീസലിനേയും അപേക്ഷിച്ച് വിഷാംശം കുറവാണെങ്കിലും ഏറെക്കാലം ജലത്തില് ലയിച്ച് കിടക്കുന്ന ഒന്നാണ്.

അപകടം നടന്ന പോയന്റ് ഡി  എസ്നി വെറ്റ്ലാന്റിനും സമീപ പ്രദേശവും നമുക്കൊന്ന പരിശോധിക്കാം. അപ്പോള് മാത്രമേ ഈ ഇന്ധന ചോര്ച്ച വരുത്തിവക്കുന്ന അപകടത്തിനറെ തോത് പൂര്ണമായും മനസിലാക്കാനാവൂ. 22 ഹെക്ടര് കണ്ടല് കാടുണ്ട് പോയനറ് ഡി എസ്നി വെറ്റ്ലാനറില്. അതീവ പാരിസ്ഥിതിക പ്രധാന്യമുള്ളതായി റാംസാര് ഉച്ചകോടി കണ്ടെത്തിയ റാംസാര് സൈറ്റില് ഉള്പ്പട്ടതാണ് ഈ പ്രദേശം. ജൈവപ്രാധാന്യമുള്ള കണ്ടലുകള് മത്സ്യങ്ങളുടെ പ്രജനനത്തിനും സൂക്ഷമ ജീവികളുടെ ആവാസവ്യവസ്ഥ നിലനിര്ത്താനും അത്യന്താപേക്ഷിതമാണ്.

പോയന്റ് ഡി എസ്നിയോട് ചേര്ന്ന് കിടക്കുന്ന ബ്ലൂ ബേ മറൈന പാര്ക്കും മെറ്റൊരു റാംസാര് സൈറ്റാണ്. 353 ഏക്കര് വിസ്തൃതിയുണ്ട് ഇവിടുത്തെ കോറല് റീഫിന്. സീഗ്രാസ് വിഭാഗത്തില് പെട്ട കണ്ടലുകള് ധാരളമുള്ള ഇവിടം ആമകളുടെ ആവാസകേന്ദ്രമാണ്. 72 ഇനം മത്സ്യങ്ങളും 15 വ്യത്യസ്ഥ വിഭാഗത്തില് പെട്ട 38 ഇനം പവിഴപുറ്റുകളും നിറഞ്ഞ് സമ്പന്നമാണ് ഇവിടുത്തെ പരിസ്ഥിതി.

നേരെ എതിര്വശത്തുള്ള ഐല് ഓക്സ് ഐഗ്രറ്റസ് മൌറീഷ്യസിലെ ഏറ്റവും പ്രധാനപ്പെട്ട തീരവനപ്രദേശമാണ്. വംശനാശ ഭീഷണി നേരിടുന്ന അപൂര്വ്വയിനം സസ്യമുള്പ്പടെ ഇവടെയുണ്ട്, ലോകത്ത് തന്നെ അത്യപൂര്വ്വമായ പിങ്ക് തത്തയുള്പ്പടെ നിരവധി ജീവജാലങ്ങള്ക്ക് വീടൊരുക്കുന്നതും ഈ 27 ഹെക്ടര് ദ്വീപാണ്.  

 ഇവയെല്ലാം ഈ ലഗൂണിനേയും കണ്ടലുകളേയും ആശ്രയിച്ചാണ് നിലനില്ക്കുന്നത്. ആ ലഗൂണില് ഇങ്ങനെ ഇന്ധനം പരക്കുന്നത് ഇവയുടെ എല്ലാം ജീവന് തന്നെ ഭീഷണിയാണ്.

സരക്കാരിനറെ ഭാഗത്ത് നിന്ന് വലിയ വീഴ്ച്ച സംഭവിച്ചതാണ് ഇത്തരത്തില് വലിയതോതില് ഓയില് ലഗൂണില് പടരാന് വഴിവെച്ചത്. അപകടമുണ്ടായി രണ്ടാഴ്ച്ചപിന്നിട്ടിട്ടാണ് സര്ക്കാര് കാര്യമായ ഇടപെടല് നടത്തിയത്. ആദ്യ ഒരാഴ്ച്ചയോളം റീഫില് തട്ടി താഴ്ന്ന കപ്പലുയര്ത്താന് സര്ക്കാര് അടിയന്തരനടപടി സ്വീകരിച്ചിരുവെങ്കില് വലിയ ദുരന്തം ഒഴിവാക്കാമായിരുന്നു. മാത്രവുല്ല, ഇത്തരം അപകടമുണ്ടായാല് എന്ത് ചെയ്യണമെന്നത് സംബന്ധിച്ചുള്ള മുന്നൊരുക്കങ്ങള് ഒന്നും തന്നെ മൌറീഷ്യസിനറെ പക്കല് ഇല്ല എന്നതും പ്രശനം ഗുരുതരമാക്കി. രണ്ടാഴ്ച്ചയ്ക്ക് ശേഷം അപകടം ദേശിയദുരന്തമായി പ്രഖ്യാപിച്ച സര്ക്കാര് പ്രദേശവാസികളെ ഓയില് പരക്കുന്നത് തടയുന്നതടക്കമുള്ള പ്രവൃത്തികള് ചെയ്യുന്നതില് നിന്ന് വിലക്കുകയും ചെയ്തു. ഇത് വലിയ തോതില് പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തു.

ഇതാദ്യമായല്ല മൌറീഷ്യസില് സമാനമായ കപ്പല് അപകടം ഉണ്ടാകുന്നത്. 1902 ല് ബ്രീട്ടീഷ് കപ്പലായ ഡാല്ബ്ലയര് അപകടത്തില് പെട്ട അതേ ഇടത്ത് തന്നെയാണ് വക്കാഷിയോയും അപകടത്തില് പെട്ടത്. തീരുന്നില്ല, നാല് വര്ഷം മുമ്പ് ഇപ്പോള് അപകടം നടന്ന സ്ഥലത്തിന് 7 കിലോമീറ്ററ്എം വ മാറി  ബെനിറ്റ എന്ന കപ്പലും കോറല് റീഫില് ഇടിച്ച് തകര്ന്നിരുന്നു. ഇത്രയേറെ സംഭങ്ങള് ഉണ്ടായിട്ടും വേണ്ട മുന് കരുതലുകള് സ്വീകരിക്കാന് മൌറീഷ്യസ് സര്ക്കാര് തയ്യാറായിട്ടില്ലെന്നാണ് ആരോപണം. സര്ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചകള് പരിശോധിക്കുമ്പോള് അത് ഏതാണ്ട് ശരിവെക്കുന്നതുമാണ്. കപ്പല് നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ലംഘിച്ച് മൌറീഷ്യസിനറെ തീരത്ത് കൂടി കടന്നുപോയിട്ടും യാതൊരുവിധത്തിലും തടയാന് ശ്രമിച്ചില്ല. മാത്രവുമല്ല കപ്പല് യഥാര്ത്ഥ ജലപാത വിട്ട് ആഴക്കടലിലൂടെ സഞ്ചരിക്കുന്നത്ര വേഗതയിലായിരുന്നു കോറല് റീഫിലൂടെ സഞ്ചരിച്ചിരുന്ന്ത്. ഇക്കാര്യം റഡാറിലും മറ്റും തെളിഞ്ഞിട്ടും കോസ്റ്റ് ഗാര്ഡ് തടയാനോ വിലക്കാനോ ശ്രമിച്ചില്ല. 

ലഗൂണിലേയും കടലിലേയും സസ്യ – ജന്തു ജാലങ്ങള്ക്ക് മാത്രമല്ല, ഈ നഅപകടം ഭീഷണിയാകുന്നത്. ലൂഗൂണില്  നിന്ന് മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന മത്സ്യ തൊഴിലാളികള്, ലഗൂണിലെ പവിഴപുറ്റുകളും കണ്ടലുകളും ഉയര്ത്തിക്കാട്ടിയുള്ള വിനോദസഞ്ചാര മേഖല, അവിടെ പ്രതീക്ഷയര്പ്പിച്ച് ഹോട്ടലും ഹോംസ്റ്റേയുമെല്ലാം തുടങ്ങിയവര്... പിന്നെ ദ്വീപിലെ വന്കിട റിസോര്ട്ടുകളും ഹോട്ടലുകളുമെല്ലാം...ഇതോടെ പ്രതിസന്ധിയിലാവുകയാണ്. കോവിഡിനെ തുടര്ന്ന് പ്രതിസന്ധിയിലായ മൌറീഷ്യസിലെ ടൂറിസം മേഖല ഇതോടെ വീണ്ടും ദുരിതകയത്തിലായി,

അപകടമുണ്ടായത് മൌറീഷ്യസിന്റെ തീരത്താണെങ്കിലും ഇത്തരത്തില് പ്രകൃതിക്ക്, കടലിന്, ജൈവസമ്പത്തിന് ഭീഷണിയാകുന്ന അപകടങ്ങള് സംഭവിച്ചാല് മേഖലയിലെ മറ്റ് രാജ്യങ്ങള്ക്കും ചെയ്യാനേ ഏറെയുണ്ട്. യൂറോപ്യന് യൂണിയനും ബ്രിട്ടനും ഉള്പ്പടെ രാജ്യങ്ങള്ക്ക് മേഖലയിലുള്ള തീരസുരക്ഷയില് വലിയ പങ്ക് വഹിക്കാനുള്ളതാണ്. ഇത്തരം അപകടങ്ങള് ഉണ്ടാകുമ്പോള് ആവശ്യമായ മുന്നറിയിപ്പും രക്ഷാപ്രവര്ത്തനത്തിന് നേതൃത്വവും ഏകോപനവും നടത്തേണ്ടത് ഇവരുടെ കൂടി ഉത്തരവാദിത്വമാണ്. എന്നാല് നിര്ഭാഗ്യവശാല് ഇത്രയേറെ അപകടങ്ങള് ഉണ്ടായിട്ടും മേഖലയിലെ ആരും മൌറീഷ്യസ് സര്ക്കാരിന്റെ സഹായത്തിന് എത്തിയിട്ടില്ല.

ലോകത്തെ പരിസ്ഥിതിവാദികളും ഐക്യരാഷ്ടസഭയുമെല്ലാം അടിയന്തരമായി ഇതില് ഇടപെടേണ്ടതുണ്ട്. കാരണം നമ്മുടെ സമൂദ്രങ്ങളിലൂടെ ലക്ഷകണക്കിന് കപ്പലുകളാണ് കടന്നുപൊയിക്കൊണ്ടിരിക്കുന്നത്. അവയൊഴുക്കുന്ന മാലിന്യങ്ങള്, അപകടങ്ങള്ക്കൊടുവില് കടലിലും മറ്റും ഒഴുകുന്ന ഓയിലുകള്...അവയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്... അവയിനിയും പരിഗണിക്കാതെ പോയിക്കൂട. ഇത്തരം കപ്പലുകളുടെ ഉടമകളെല്ലാം പലരാജ്യക്കാരാണെങ്കിലും എല്ലാം രജിസ്റ്റര് ചെയ്യുന്നത് പനാമ എന്ന ചെറു രാജ്യത്താണ്. അവിടത്തെ അഴകൊഴമ്പന് നിയമവ്യവസ്ഥ എല്ലാതരതട്ടിപ്പുകള്ക്കും ഇവര്ക്ക് സഹായകമാകുന്നു. കര്ശനമല്ലാത്ത നിയമവ്യവസ്ഥമൂലം എന്ത് അപകടമുണ്ടായാലും എത്രപരിസ്ഥിതി നാശം വരുത്തിവെച്ചാലും കപ്പലുടമകള് നഷ്ടപരിഹാരമൊന്നും നല്കാതെ രക്ഷപ്പെടുന്നു. ഇപ്പോള് മൌറീഷ്യസ് തീരത്ത് ഉണ്ടായ അപകടത്തിലെ നഷ്ടം ആ രാജ്യത്തിന്റേത് മാത്രമാണ്. കോടികള് ചിലവിട്ട് തീരവും കടലും ജലാശയവുമെല്ലാം വൃത്തിയാക്കേണ്ടത്. അത് വരുത്തിവെക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള് അനുഭവിക്കേണ്ടത് ആ രാജ്യവും അവിടുത്തെ ജനതയും മാത്രമാണ്.

അത് അങ്ങനെയല്ലാതാക്കാന്, കപ്പലുടമകള്ക്കും ബാധ്യതയുണ്ട് ഇക്കാര്യത്തില് എന്ന് ഉറപ്പുവരുത്താന് എല്ലാരാജ്യങ്ങളും കൈകോര്ക്കണം. ഇന്ന് മൌറീഷ്യസിലെ പൊയിനറ് ഡി എസ്നിയിലെങ്കില് നാളെ ഇത് നമ്മുടെ കൊച്ചിയുടെ തീരത്തും സംഭവിക്കാം....

Comments

Post a Comment