ചിലത് അങ്ങനെയാണ്
കൈയ്യെത്തുംദൂരത്ത് കാണും
നമ്മുടേതാണെന്ന് തോന്നലുണ്ടാക്കും
കൈയ്യെത്തുംദൂരത്ത് കാണും
നമ്മുടേതാണെന്ന് തോന്നലുണ്ടാക്കും
നമ്മെ
ഭ്രമിപ്പിക്കും
പക്ഷെ കൈനീട്ടി പിടിക്കാനൊരുങ്ങുമ്പോള്
പക്ഷെ കൈനീട്ടി പിടിക്കാനൊരുങ്ങുമ്പോള്
ഓടിയകന്നുകളയും
നൊമ്പരങ്ങള് വേദനകള് അമര്ഷം
നൊമ്പരങ്ങള് വേദനകള് അമര്ഷം
പലതരം വികാരങ്ങള്
നമ്മളില് ജനിപ്പിച്ച്
അവ മാറിനിന്ന്
ഊറിച്ചിരിക്കും
പരസ്പരം
അടുത്തിടപഴകുമ്പോളും
ചിരപരിചിതരായ
അപരിചിതരാണ് അവര്
ഏകാന്തതയുടെ
താഴ്വാരത്തേക്ക്
എപ്പോള്
വേണമെങ്കിലും നമ്മെ അവര് ആട്ടിപ്പായിക്കാം
*************
ഞാനിന്ന് ഒരു സത്രം
കാവല്ക്കാരനാണ്.
വഴിയാത്രക്കാര്
വിശ്രമിക്കാനായി
വരുമെന്ന
പ്രതീക്ഷയില് തുറന്നിരിക്കുന്ന
ആളൊഴിഞ്ഞസത്രത്തിന്റെ
കാവല്ക്കാരന്.
വല്ലപ്പോഴും വഴിതെറ്റിയെത്തുന്ന
യാത്രക്കാരന്
കിടക്കാനൊരിടവും
ചിലപ്പോള് അല്പം ഭക്ഷണവും
കരുതിക്കാത്തിരിക്കുന്ന
ഒരു സത്രം കാവല്ക്കാരന്
എത്രയെത്ര
യാത്രികര് വന്നുപോയി, കഥകള് കൈമാറി
വിശ്രമം കഴിഞ്ഞ്
നാണയതുട്ടും നല്കി
യാത്രക്കാര് പടിയിറങ്ങുമ്പോള്
ഔപചാരികവാക്കുകള്ക്കിപ്പുറം
വീണ്ടും ഞാന് ഏകനാവുന്നു
വഴിതെറ്റിയെത്തുന്ന
അടുത്ത സഞ്ചാരിയേയും കാത്ത്
സമയമെണ്ണി കാത്തിരിപ്പ്
തുടരുന്നു