Wednesday, 8 February 2012

ഏകാകി

ചിലത് അങ്ങനെയാണ്
കൈയ്യെത്തുംദൂരത്ത് കാണും
നമ്മുടേതാണെന്ന് തോന്നലുണ്ടാക്കും
നമ്മെ ഭ്രമിപ്പിക്കും
പക്ഷെ കൈനീട്ടി പിടിക്കാനൊരുങ്ങുമ്പോള്
ഓടിയകന്നുകളയും
നൊമ്പരങ്ങള് വേദനകള് അമര്ഷം
പലതരം വികാരങ്ങള് നമ്മളില് ജനിപ്പിച്ച്
അവ മാറിനിന്ന് ഊറിച്ചിരിക്കും
പരസ്പരം അടുത്തിടപഴകുമ്പോളും
ചിരപരിചിതരായ അപരിചിതരാണ് അവര്
ഏകാന്തതയുടെ താഴ്വാരത്തേക്ക്
എപ്പോള് വേണമെങ്കിലും നമ്മെ അവര് ആട്ടിപ്പായിക്കാം



            *************


ഞാനിന്ന് ഒരു സത്രം കാവല്ക്കാരനാണ്.
വഴിയാത്രക്കാര് വിശ്രമിക്കാനായി
വരുമെന്ന പ്രതീക്ഷയില് തുറന്നിരിക്കുന്ന
ആളൊഴിഞ്ഞസത്രത്തിന്റെ
കാവല്ക്കാരന്.


വല്ലപ്പോഴും വഴിതെറ്റിയെത്തുന്ന യാത്രക്കാരന്
കിടക്കാനൊരിടവും ചിലപ്പോള് അല്പം ഭക്ഷണവും
കരുതിക്കാത്തിരിക്കുന്ന ഒരു സത്രം കാവല്ക്കാരന്
എത്രയെത്ര യാത്രികര് വന്നുപോയി, കഥകള് കൈമാറി
വിശ്രമം കഴിഞ്ഞ് നാണയതുട്ടും നല്കി
യാത്രക്കാര് പടിയിറങ്ങുമ്പോള്
ഔപചാരികവാക്കുകള്ക്കിപ്പുറം
വീണ്ടും ഞാന് ഏകനാവുന്നു
വഴിതെറ്റിയെത്തുന്ന അടുത്ത സഞ്ചാരിയേയും കാത്ത്
സമയമെണ്ണി കാത്തിരിപ്പ് തുടരുന്നു

1 comment: