Search This Blog

Showing posts with label ചിത്രം. Show all posts
Showing posts with label ചിത്രം. Show all posts

Sunday, 5 February 2012

ഫോട്ടോഗ്രാഫ്


ഓരോ ചിത്രവും
ഓരോ നാഴികകല്ലുകളുടെ അടയാളപ്പെടുത്തലാണ്.
കൊഴിഞ്ഞുപോയ നല്ല നിമിഷങ്ങളുടേയും
മറക്കാനാഗ്രഹിക്കുന്ന മോശം നാളുകളുടേയും ഓര്‍മപെടുത്തല്‍
ഒരു നീണ്ടസ്കെയിലിലെ മാര്‍ക്കിങ് പോലെ
ജനനം മുതല്‍ മരണം വരെ
എല്ലാം പകര്‍ത്തപെട്ടിരിക്കും
പലവര്‍ണങ്ങളില്‍ അളവുകളില്‍
ഒരു ചട്ടക്കൂടിനുള്ളിലാക്കി ചുമരിലിലോ
ആല്‍ബത്തിലാക്കി അലമാരയിലോ
ആ ഓര്‍മകള്‍ വിശ്രമിക്കും....