ഉള്ളിയുടെ വിലവര്‍ദ്ധന എങ്ങനെയെല്ലാം സാധാരണക്കാരനെ ബാധിച്ചിരിക്കുന്നു?
തട്ടുകട
..........
രാത്രിയില്‍ നിന്ന് പലപ്പോഴും ഭക്ഷണം തട്ടുകടയില്‍ നിന്നായത് യാദൃശ്ചികം മാത്രം. ഭക്ഷണം കഴിക്കുന്നതിനിടെ എന്നത്തേയും പോലെ ഡബിള്‍ ഓംലെറ്റിന് ഓഡര്‍ നല്‍കി.
“ചേട്ടാ ഉള്ളിയില്ല, അതൊണ്ട് ഓലംറ്റില്‍ മുളക്മാത്രേയുള്ളൂട്ടോ...” ഓംലറ്റുണ്ടാക്കുന്ന പയ്യന്‍റെ മറുപടി.
സവാളയ്ക്ക് തീവില, കിട്ടാനുമില്ല പന്നെ വാങ്ങിയാല്‍ തന്നെ മുതലാവത്തുമില്ലെന്ന് പയ്യന്‍സിന്‍റെ വിശദീകരണം തൊട്ടുപിന്നാലെ....
ഹോട്ടല്‍
...................
രാവിലെ പ്രാതല്‍ കഴിക്കാനായി എന്നത്തേയും പോലെ ഉടുപ്പി ഹോട്ടലിലെത്തി. ഒരു മസാലദേശയ്ക്ക് ഓര്‍ഡറും നല്‍കി സുഹൃത്തുക്കള്‍ക്ക് ഗുഡ്മോണിങ് എസ് എം എസും അയച്ച് കാത്തിരുന്നു. അല്‍പസമയത്തിനകം തീന്‍മേശയില്‍ മസാലദോശ റെഡി.
മസാലയില്‍ ഉരുളകിഴങ്ങും കറിവേപ്പിലയും കടുകും മാത്രം...
ഉള്ളിക്ക് വിലകയറിയതോടെ മസാലദോശയില്‍ നിന്നും ഉള്ളിയെ ഹോട്ടലുകാരും പടിയിറക്കി....
തീവണ്ടി
..............
തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂരിലേക്കുള്ള തീവണ്ടിയാത്ര. ജനശതാബ്ധി എക്സ്പ്രസില്‍ ഇഡലി വട, മസാലദോശ, ബ്രഡ് ഓംലെറ്റ് തുടങ്ങി നിരവധി പ്രാതല്‍ വിഭവങ്ങളുമായി കച്ചവടക്കാര്‍ റെഡി. ഒരു ചേഞ്ച് ആവട്ടെ എന്നുകരുതി ബ്രഡ് ഓംലെറ്റ് വാങ്ങി. കഴിക്കാന്‍ ആരംഭിച്ചപ്പോഴാണ് ശ്രദ്ധിച്ചത് ഓംലെറ്റില്‍ ഉള്ളിക്കുപകരം ക്യാബേജാണ് ഉപയോഗിച്ചിരിക്കുന്നത്....!!!
ഉച്ചക്ക് ഉണിനൊപ്പം മീന്‍ വറുത്തതിന്‍റെ മുകളില്‍ ഉണ്ണിയേട്ടന്‍റെ കടയില്‍ റീത്ത് വെക്കാറ് ഉള്ളിയും ചെറുനാരങ്ങയും കൊണ്ടായിരുന്നു. എന്നാലതും ഇപ്പോള്‍ ക്യാബേജിന് വഴിമാറിയിരിക്കുന്നു. !!!
ആകെ മൊത്തം ടോട്ടല്‍ ക്യാബേജ് മയം.
പിന്‍കുറിപ്പ്
...............
സവാള 80/-
വെളുത്തുള്ളി 200/-
പയര്‍ 80/-
തക്കാളി 60/-
തേങ്ങ 24/-
ഉരുളകിഴങ്ങ് 40/-
ക്യാരറ്റ് 60/-
ബീറ്റ് റൂട്ട് 55/-
‘ ദൈവമേ....ഒരു ലോട്ടറി അടിച്ചിരുന്നേല്‍ വീട്ടില്‍ സാമ്പാറ് വെക്കാമായിരുന്നു.....’
No comments:
Post a Comment