തെരഞ്ഞെടുപ്പ് കാലം വാഗ്ദാനങ്ങളുടെമാത്രമല്ല,
ആരോപണ പ്രത്യാരോപണങ്ങളുടെ കൂടി കാലമാണ്
ആരോപണകലയുടെ പുതിയപൊതിയഴിച്ചത്
സാക്ഷാല്‍ പിസി തോമസ് തന്നെയാണ്
പിസി ആകുമ്പോള്‍ എതിരാളി എന്തായാലും രാഷ്ട്രീയഗുരുതന്നെയാകുമെന്നത് ഉറപ്പ്.
തന്‍റെ രാഷ്ട്രീയഗുരുവും ശക്തനായ എതിരാളിയുമായ
കെഎം മാണിക്കെതിരെ
'പാലാഴി' കടഞ്ഞായിരുന്നു പിസിയുടെ രംഗപ്രവേശം
'പലാഴി'യുടെ പേരില്‍ കറന്നെടുത്ത പാലൊക്കെ
പലിശസഹിതം തിരിച്ചുനല്‍കിയില്ലെങ്കില്‍
കോട്ടയത്തെ മകന്‍റെ വോട്ട് കോട്ടയില്‍ ഓട്ടവീഴ്ത്തുമെന്നായിരുന്നു പിസിയുടെ ഭീഷണി.
വേണ്ടിവന്നാല്‍ മത്സരിക്കാനും തയ്യാര്‍
പിസിയുടെ അമ്പ് ശരിക്കും മാണിയുടെ ചങ്കില്‍ തറച്ചുകയറി
മാണി സാറ് മദമിളകിയ ആനയെപോലെയായി
'പാലാഴി' എന്ന് കേട്ടാലെ മാണി സാറിപ്പോള്‍ ഞെട്ടും
പിന്നെ "എല്ലാം അടഞ്ഞഅദ്ധ്യായം" എന്നങ്ങ് കാച്ചും, പന്നെ മിണ്ടില്ല!
പണ്ട് ശത്രുപാളയത്തിലായരുന്നപ്പോള്‍ ചര്‍ദ്ധിച്ചതൊക്കെ വിഴുങ്ങി
പിസി ജോര്‍ജാണ് 'പാലാഴി'യിലെ
വിഷം കുടിച്ച് മാണിസാറിനെ രക്ഷിക്കാനായി 'നീലകണ്ഠ'നായി അവതരിച്ചത് .
പണ്ട് 'പാലാഴി' കറക്കാനായി മാണിസാറിനെ നിയമസഭയ്ക്കകത്തും പുറത്തും
കയറാക്കിയ പിസി ജോര്‍ജിനെന്താ
അല്‍ഷിമേഴ്സ് ബാധിച്ചോ എന്ന ആശങ്കയിലാണ് പാവം ജനമിപ്പോള്‍.
അതിലും കഷ്ടമാണ് എല്‍ഡിഎഫിന്‍റെ കാര്യം.
മാണിസാറിനെ അടിച്ചോടിക്കാന്‍ വടി എറിഞ്ഞുകൊടുത്തിട്ടും
അത് ഒന്നുയര്‍ത്താന്‍പോലും എല്‍ഡിഎഫിന് ഒരു പേടി പോലെ...!
വിശിഷ്യാ പിജെ ജോസഫിന്.
മാത്രവുമല്ല, പിജെ അടിക്കാനോങ്ങിയത് തോമസനെ...!!!!
സ്വന്തം ചെയര്‍മാന്‍റെ നിലപാട് പിസിയെ അമ്പരപ്പെടുത്തിക്കളഞ്ഞു.
അമ്പരപ്പ് പിന്നീട് തിരിച്ചറിവായി,
തിരിച്ചറിവ് ഉടനെ വാശിക്ക് വഴിമാറി.
വാശിയോടെ, വീറോടെ പ്രഖ്യാപിച്ചു
പുതിയപാര്‍ട്ടി രൂപീകരിക്കും.
അതും യഥാര്‍ത്ഥ കേരളാകോണ്‍ഗ്രസ്...!!
മുന്നോട്ടങ്ങനെ മുന്നോട്ട്
വളരും തോറും പിളര്‍ന്നും
അടുക്കും തോറും പിളര്‍ത്തിയും
കേരളകോണ്‍ഗ്രസ് മുന്നോട്ട്.....!!!!
No comments:
Post a Comment