Sunday, 14 March 2021

പിണക്കങ്ങൾ

ഏത്ര നാളത്തെ

അടിപിടിയാണ്

ഒരു ചിരിയിൽ,

ഒന്നിച്ചിരിക്കലിൽ,

മാഞ്ഞ് ഇല്ലാതാവുന്നത് !


ഇത്രയേ ഉള്ളൂ.

ഒന്ന്

നേരിൽ കണ്ടാൽ,

കൈ 

ഒന്ന് അമർത്തിപ്പിടിച്ചാൽ

തീരാത്തത്ര

പിണക്കങ്ങൾ

ഒന്നും 

ഒരിഷ്ടത്തിലും

ഇല്ലന്നെയ്…!!! 

………...

(140321)


Saturday, 6 March 2021

പടം പൊഴിക്കുന്നവർ

പാമ്പുകളെ 

പോലെ ആണ് 

ചില മനുഷ്യരെങ്കിലും

വിഷത്തിൻ്റെ കാര്യത്തിൽ അല്ല

പടം പൊഴിക്കുന്ന

ലാഘവത്തോടെ

ബന്ധങ്ങളെ

വഴിയിൽ

ഉപേക്ഷിച്ച്

കടന്നുകളയുന്നതിൽ ! 

......

(060321)

Thursday, 4 March 2021

ഓർമവലകൾ

കണ്ണടച്ചാൽ

ആയിരം ചിലന്തികൾ

വലകെട്ടുന്നുണ്ട്.

ഊർന്നു രക്ഷപെടാതിരിക്കൻ

മാത്രം അത്ര 

ഇഴയടുപ്പത്തോടെ

വരിഞ്ഞുമുറുക്കി. 

ഒറ്റപ്പെടുത്തി

ഒറ്റതുരുത്താക്കി മാറ്റുന്ന 

ഓർമകളുടെ 

പാതിയിൽ നിലച്ചുപോയ

ഘടികാരത്തിൻ്റെ 

കൊലുന്ന സൂചിയിൽ നിന്ന് 

കുതറിമാറുതെങ്ങനെ 

…….

(040321)