ചിതലരിക്കാത്ത
കടലാസുകളില്ല,
കനലെടുക്കാത്ത ദേഹവും
കനലെരിയാത്ത ഓര്‍മകളുമില്ല
അക്ഷരങ്ങള്‍ പോലും
ചിലപ്പോള്‍ വേട്ടയാടും
മദയാനകളെ പോലെ
പിടിവിട്ട ചിന്തകള്‍
നിങ്ങളെ ചവിട്ടിയരക്കും
നൂലുപൊട്ടിയ പട്ടംപോലാകും
ജിവിതം പലപ്പോഴും.
സ്വതന്ത്രമെന്ന് തോന്നുമ്പോഴും
കാറ്റിന്‍റെ അധീനതയില്‍
ആകാശത്ത് ഒറ്റക്കായിരിക്കും
അലക്ഷ്യമായ യാത്ര
(240418)
No comments:
Post a Comment