Wednesday, 22 February 2017

ഫെബ്രുവരി 22

ഫെബ്രുവരി 22

ആദ്യമായി ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നിയത്
18 വർഷങ്ങൾക്ക്മുമ്പ്  ഈ ദിവസമാണ്
ചൈതന്യയിലെ ഓലമേഞ്ഞ ക്ലാസ് മുറിയിൽ
അക്കങ്ങളുമായി ചങ്ങാത്തം
കൂടിയിരിക്കുകയായിരുന്നു അവൾ

ആദ്യമായി ഒരു പെൺകുട്ടി ഇഷ്ടമാണെന്ന്
പറഞ്ഞത് 16 വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസം
അതും ശ്രീകൃഷ്ണയിൽ എൽ എച്ചിലെ ക്ലാസ്മുറിയിൽ
സോൾവ് ചെയ്യാൻ പറ്റാത്ത കണക്ക് പുസ്തകത്തിലെ പ്രോബ്ലത്തിൽ നിന്ന് കണ്ണെടുക്കാതെ

വീട് വെക്കണമെന്ന ആഗ്രഹത്തിൽ
5 സെൻറ്റ് സ്ഥലം വാങ്ങിയത് ഇന്നേക്ക് 5 വർഷംമുമ്പ്
വീടിൻറ്റെ പ്ലാനുംഎസ്റ്റിമേറ്റും തയ്യാറാക്കി
സ്വപ്നങ്ങളിൽ തറയും ഭിത്തിയും മേൽകൂരയും പണിതു. പക്ഷെ ഭൂമിയിൽ വീടുറക്കാതെ കാലം അനന്തമായി നിളുന്നു

സുന്ദരമെങ്കിലും ഈ ദിവസത്തെ സന്തോഷങ്ങൾ
ഒന്നുംസന്തോഷമായില്ല
എല്ലാം ദുരന്തമായോ ദുരിതമായോ അവശേഷിച്ചു,
അവശേഷിക്കുന്നു...

കണക്കിലെ അക്കകളികൾ അവസാനിക്കുന്നില്ല,
എത്രകൂട്ടിയിട്ടും ഹരിച്ചിട്ടും ഗുണിച്ചിട്ടും
കുറയുന്നതല്ലാതെ ഒന്നും നേട്ടമായില്ല..

(220217)

1 comment:

  1. Love you ❤️ forever from this February

    ReplyDelete