Search This Blog

Friday, 30 December 2016

പടിവാതില്‍

വാതിലുകൾ 
ഞാൻ കൊട്ടിയടക്കാറില്ല.
നിങ്ങൾക്ക്
കടന്നു വരാനും 
പോകാനുമുള്ള
മാർഗമാണത്.
കരഞ്ഞുകൊണ്ടും വരാം,
ചിരിച്ചു കൊണ്ടും പോകാം.
പക്ഷെ, ഉയരം കുറഞ്ഞ
കട്ടിളപടിയിൽ
തല തട്ടാതെ നോക്കണം.
വേദനകൾ
താൽക്കാലികമാകണമെന്നില്ല,
പടിയിറക്കം
തിരികെ വരാനും...


(25.12.16)

1 comment:

  1. ആ വാതിലുകൾ ഒരിക്കലും അടയ്ക്കരുതെന്നപേക്ഷ....

    ReplyDelete