നിങ്ങളുടേയും അവരുടേയും
വിളിപ്പേര് സഖാവെന്നായിരുന്നു
നിങ്ങളുടേയും അവരുടേയും
സ്വപ്നം വിപ്ലവം തന്നെയായിരുന്നു
നിങ്ങളുടേയും അവരുടേയും
കൊടിയുടെ നിറം ചോരചുവപ്പായിരുന്നു
നിങ്ങളുടേയും അവരുടേയും
മുദ്രാവാക്യം ഇങ്ക്വിലാബായിരുന്നു
നിങ്ങളുടേയും അവരുടേയും
കണ്ണുകളിൽ പ്രതിഷേധത്തിൻറ്റെ കനലായിരുന്നു
നിങ്ങളുടേയും അവരുടേയും
കാതിൽ പോരാട്ടത്തിൻറ്റ കാഹളമായിരുന്നു
നിങ്ങളുടേയും അവരുടേയും
ശബ്ദം അടിച്ചമർത്തപ്പെട്ടവരുടേതായിരുന്നു
എന്നിട്ടുംനിങ്ങളെന്തേ അവരെ ഇല്ലാതാക്കി...?
അവരുടെ വിരിമാറുലാക്കാക്കി കാഞ്ചിവലിച്ചു...?
അവരുടെ ചോരചാലും നീന്തികയറിയാണോ
ഇനി നിങ്ങളുടെ വിപ്ലവം വരുന്നത്...?
വിളിപ്പേര് സഖാവെന്നായിരുന്നു
നിങ്ങളുടേയും അവരുടേയും
സ്വപ്നം വിപ്ലവം തന്നെയായിരുന്നു
നിങ്ങളുടേയും അവരുടേയും
കൊടിയുടെ നിറം ചോരചുവപ്പായിരുന്നു
നിങ്ങളുടേയും അവരുടേയും
മുദ്രാവാക്യം ഇങ്ക്വിലാബായിരുന്നു
നിങ്ങളുടേയും അവരുടേയും
കണ്ണുകളിൽ പ്രതിഷേധത്തിൻറ്റെ കനലായിരുന്നു
നിങ്ങളുടേയും അവരുടേയും
കാതിൽ പോരാട്ടത്തിൻറ്റ കാഹളമായിരുന്നു
നിങ്ങളുടേയും അവരുടേയും
ശബ്ദം അടിച്ചമർത്തപ്പെട്ടവരുടേതായിരുന്നു
എന്നിട്ടുംനിങ്ങളെന്തേ അവരെ ഇല്ലാതാക്കി...?
അവരുടെ വിരിമാറുലാക്കാക്കി കാഞ്ചിവലിച്ചു...?
അവരുടെ ചോരചാലും നീന്തികയറിയാണോ
ഇനി നിങ്ങളുടെ വിപ്ലവം വരുന്നത്...?
No comments:
Post a Comment