Wednesday, 28 September 2016

കാക്കപുളളി

കാക്കയോട് അയാൾക്കെന്നും ഒടുങ്ങാത്തദേഷ്യമായിരുന്നു.
അവളുടെ ദേഹത്തെ കാക്കപുള്ളികളാണ് അയാളുടെ ഒടുങ്ങാത്ത ദേഷ്യത്തിന് കാരണം.

കാക്കയ്ക്ക് തന്നെ ഏറെയിഷ്ടമുള്ളതുകൊണ്ടാണ് ദേഹത്ത് നിരവധി കാക്കപുള്ളികളുള്ളതെന്ന്സ്വകാര്യനിമിഷങ്ങളിൽ അവൾ അയാളോട് പറയുമായിരുന്നു.
തന്നേക്കാൾ കൂടുതൽ കാക്കയവളെ സ്നേഹിക്കുന്നുണ്ടോയെന്നയാൾ
ഭയന്നിരുന്നില്ല, പക്ഷെ കാക്ക തൻറെ സ്നേഹത്തിൻറെ അടയാളം അവളുടെ ദേഹത്ത് പതിപ്പിച്ചപോലെ തനിക്ക് പതിപ്പിക്കാനാവാഞ്ഞതാണ്
കാക്കയെ അയാളുടെ ശത്രുപക്ഷത്ത് നിർത്തിയത്...


No comments:

Post a Comment