Wednesday, 2 November 2022

ഇതെൻറ്റെ ശരീരം


എന്നിൽ
എല്ലാവർക്കും
അവകാശമിരിക്കയാൽ
എല്ലാവിശ്വാസങ്ങൾക്കും 
എൻറ്റെ ശരീരം
ഭൂമികയാകുന്നു.
അവിശ്വാസം മുതൽ
അന്ധവിശ്വാസംവരെ
പകുത്തെടുത്ത ഉടൽ.
പച്ചകുത്തും ചുവന്ന ചരടും
അലങ്കാരമാവുന്ന മാംസം. 
വിഷാദത്തിനും ഉൻമാദത്തിനും
ഇടയിലെ ഞാൺ.
ജനന-മരണത്തിനിട നേരത്ത്
നിശബ്ദം മിടിക്കുന്ന  ഘടികാരം.
മണ്ണിരയ്ക്കും പുഴുവിനും  കഴുകനും
അഗ്നിക്കും ഒരുപോൽ
അവകാശപ്പെട്ട അന്നം.  
ഏവർക്കുമവകാശമിരിക്കയാൽ
അധീശ്വത്തത്തിൻറ്റെ
ഇരയാകുന്നു ഞാൻ.
.....

(261022)