നമ്മൾ ഒറ്റയ്ക്കിരിക്കുമ്പോൾ
ചിലർ കൂടെചേരും.
തനിച്ചല്ലെന്ന്, തനിച്ചാക്കില്ലെന്ന്
വാക്കുപറയും.
ആ വാക്കിൽ നാം
ഒരു ആൾക്കൂട്ടമാകും.
പിന്നെ, ഒരുനാൾ
നമ്മെ വഴിയിലിറക്കി നിർത്തി
അവരങ്ങ് പോകും.
ഒപ്പമിരുന്ന ബെഞ്ചിലപ്പോഴും
അവരുടെ ചൂടുണ്ടാകും,
ഗന്ധം നിറഞ്ഞുനിൽക്കും.
പിന്നീടുള്ള ഒറ്റപ്പെടലാണ്
ശരിക്കുമുള്ള
ഒറ്റപ്പെടൽ.
(010522)
Search This Blog
Sunday, 1 May 2022
ഒറ്റപ്പെടൽ
Subscribe to:
Comments (Atom)
-
ബോബ് ഹണ്ടർ, അത്രയൊന്നും ഒരുപക്ഷെ നമ്മളിൽ പലർക്കും പരിചയമുള്ള പേരല്ല ഇത്. ബ്രിട്ടീഷ് കൊളംബിയയിലെ അയോകോ നിവാസി. കനേഡിയൻ മാധ്യമപ്രവർത്തകൻ. ...
-
ലോകത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ദാരിദ്ര്യമാണ്. പട്ടിണിമൂലം മരണമടയുന്നവര്‍, പോഷകാഹാരം ലഭിക്കാതെ അസുഖങ്ങള്‍ ബാധിച്ച് മരിച്ച് ജീവിക്കുന്നവര്‍, ക...
-
നെക്സസ് വണ്‍ അതാണ് സെര്‍ച്ച് എഞ്ചിന് ഭീമനായ ഗൂഗിള്‍ തങ്ങളുടെ ആദ്യ മൊബൈല്‍ ഫോണിന് നല്‍കിയിരിക്കുന്ന പേര് ഗൂഗിള്‍ ക്രോം എന്നപേരില്‍ ഓപ്പറേറ്...