Search This Blog

Friday, 27 November 2015

നിയോഗം...

മുപ്പത് വെള്ളിക്കാശിനായി
ഒറ്റുകൊടുത്ത
യൂദാസല്ല,
പുലരും മുമ്പേ
മൂന്നുവുരു
തള്ളിപറഞ്ഞ
പത്രോസാണ്
യഥാര്‍ത്ഥ ശത്രു

ഒറ്റപ്പെടുത്തിയ
നീയല്ല,
ഒപ്പം
അനുഗമിക്കുന്നെന്ന്
നടിച്ചവരാണ്
തലയില്‍
മുള്‍കിരീടം
ചാര്‍ത്തിയത്.

ചിലപ്പോള്‍
ചിലരുടെ
നിയോഗങ്ങള്‍
അങ്ങനെ
ആയിരിക്കണം

ഇതാണ്
നിങ്ങള്‍ക്ക്
സന്തോഷം
പകരുന്നതെങ്കില്‍,
അതിന്
‍ഞാന്‍
നിമിത്തവാകുന്നുവെങ്കില്‍
അതാണെന്‍റെ
സന്തോഷം.

(271115)
















No comments:

Post a Comment