Search This Blog

Sunday, 23 August 2015

ഒന്നുപോകണം, ഒറ്റക്ക്....

ഒന്നു പോകണം
ഒറ്റക്ക്.
ഇടവഴികളും
നടവഴികളും
താണ്ടി
ദൂരേക്ക്,
അങ്ങ് ദൂരേക്ക്
പൂമരങ്ങൾ
വിരിയാത്ത,
മഴമരങ്ങൾ
തണൽ
വിരിക്കാത്ത,
മിന്നാമിനുങ്ങുകൾ
വഴികാട്ടാത്ത,
പുല്ലുകൾ
കിളിർക്കാത്ത
പാതയിലൂടെ
ആത്മാക്കളുറങ്ങാത്ത
ദേശത്തേക്ക്...
അവിടേക്ക്
ഒറ്റക്ക്
പോകണം...



230815

4 comments:

  1. അല്പം കൂടി കഴിഞ്ഞിട്ട് പോയാല്‍ പോരേ, ധൃതിയെന്തിന്...

    ReplyDelete
    Replies
    1. ;)
      കാലം തെറ്റിപെയ്യുന്ന മഴപോലെ, കാലം തെറ്റി പോകണം. കാത്തിരിപ്പ് ഹ്രസ്വമാണെങ്കിലും ദീര്‍ഘമാണെങ്കിലും അസഹ്യമാണ്....

      Delete
  2. ഒറ്റയ്ക്ക് ഒരു യാത്ര പോവണം,
    പിന്നിട്ട വഴികളുടെ പിന്‍വിളികളില്ലാത്ത
    ലോകത്ത്‌ ..

    ReplyDelete