(50 വർഷങ്ങൾക്ക് ശേഷമുള്ള കേരളത്തിലെ സാമൂഹ്യപാഠം പുസ്തകത്തിൽ നിന്ന്)
പാഠം
1: കോമരം
നമ്മുടെ
നാടിന്റെ സംസ്ക്കാരവും വിശ്വാസവുമായി ഇടപഴകികിടക്കുന്ന ഒന്നാണ് കോമരം.
വെളിച്ചപ്പാടെന്ന് നാട്ടിൻപുറങ്ങളിൽ അറിയപ്പെടുന്ന കോമരം ക്ഷേത്രങ്ങളുമായി
ബന്ധപ്പെട്ടാണ് കാണപ്പെടുന്നത്. ദേവിയുടെ പ്രതിരൂപമാണെന്ന് വിശ്വസിക്കപ്പെടുന്ന
കോമരങ്ങളിലൂടെയാണത്രേ ദേവിയുടെ കൽപനകൾ വിശ്വാസികളിലേക്ക് എത്തുന്നത്.
കോമരം
ഉറഞ്ഞുതുള്ളിയാണ് ദേവിയുടെ അരുൾപാടുകൾ വിശ്വാസികളോട് പങ്കുവെക്കുന്നത്. ഉറഞ്ഞുതുള്ളുന്ന
കോമരത്തിന്റെ കയ്യിൽ വലിയ വാളും ചിലമ്പും കാണും. അരയിൽ
മണികെട്ടിയ അരപ്പട്ടയും കെട്ടിയിരിക്കും. സാധാരണ ചെമ്പട്ടുടുത്താണ് കോമരങ്ങൾ
കാണപ്പെടാറ്. ചിലപ്പോഴൊക്കെ വെള്ളവസ്ത്രമായിരിക്കും വേഷം. മുടി നീട്ടി വളർത്തിയ
കോമരങ്ങൾ ഉറഞ്ഞുതുള്ളുമ്പോൾ കയ്യിലെ വാളുകൊണ്ട് സ്വയം നെറ്റിയിലും
തലയിലുമെല്ലാം വെട്ടിമുറിവേൽപ്പിക്കും. മുറിവിന്മേൽ മഞ്ഞപ്പൊടിയാണ്
മരുന്നായി ഇടുക. ചോരയൊലിപ്പിച്ച് കണ്ണുകൾ തുറിപ്പിച്ച് ഉറഞ്ഞുതുള്ളുന്ന
കോമരങ്ങൾ വിശ്വാകൾക്കിടയിൽ ഏറെ ആദരവും വിശ്വാസവും
ആർജിച്ചിരുന്നു.

51
കറുത്തവെട്ടിൽ ആരും മഞ്ഞപ്പൊടി വിതറിയില്ല. പകരം ചതിയുടെ,
നീതികേടിന്റെ മായപ്പൊടി വിതറി. ടിപിയുടെ വെട്ടുകളെ വിറ്റ് വോട്ടും കാശും പേരും
പ്രശ്സ്തിയും നേടിയ വലതുതട്ടിലെ ചേകവന്മാരും ഇടതിന്റെ ചോരതിളപ്പും ഒരുപോലെ ചതിയുടെ,
ചരിത്രത്തിന്റെ പുതിയ വാതായനങ്ങൾ തുറന്നു. അങ്ങനെ കോടതിമുറികളിൽ
സാക്ഷികളുടെ കൂട്ടമൊഴിമാറ്റം. സമരാങ്കണത്തിൽ നിന്ന് പടകളുടെ
പിന്നിറക്കം, അങ്ങനെ കമ്മ്യൂണിസ്റ്റ്കാരനായിരുന്ന, വിപ്ലവകാരിയായിരുന്ന ടി.പി
കേരളത്തിലെ പ്രശസ്തനായ കോമരമായി.
No comments:
Post a Comment