Saturday, 30 June 2012

കൂരമ്പിലെ മധുരം

ഒരു
 കണ്ണുനീര്‍തുള്ളികൊണ്ടെന്‍റെ  പാപങ്ങള്‍
കഴുകികളയാമെന്ന് ഞാന്‍ വ്യാമോഹിക്കുന്നില്ല.
യാമത്തിനപ്പുറം പുലരിയെന്നത് പ്രപഞ്ചസത്യം
കയറ്റിത്തിനപ്പുറം ഇറക്കമെന്നത് പ്രകൃതിനിയമം.
ഏറ്റുപറച്ചിലാണ് പാപപരിഹാരം എന്നതേത് കാട്ടുനീതി?

കൂരമ്പില്‍ പുരട്ടിയ മധുരമാണ് ‍ഞാന്‍ നിനക്ക്
അമ്പ് ആഴത്തില്‍ തുളച്ച് കയറുമ്പോളും
വേദന മധുരസമാനം.

ജയിച്ച് മടങ്ങാന്‍ പോരാളിയായല്ല വന്നത്
അതിനാല്‍ തലകുനിച്ച് മടക്കമാകാം
വീരോചിതമായല്ല

മാപ്പിരക്കില്ല ഞാന്‍
നിന്‍റെ പ്രാണന്‍പകുത്തെടുത്ത കുറ്റത്തിന്.

ചിലതിനുത്തരം മരണമാണ്
സ്വയം വരിക്കുന്ന നിശബ്ദത.
സ്നേഹത്തിന് കൂലി സ്നേഹമല്ല
മറിച്ച് മരണമാണ്.

ഒന്നറിയുക,
അവസാനമായി, ഞാന്‍ നിന്നെ പ്രണയിച്ചിരുന്നു,
പ്രണയിക്കുന്നു


############


5 comments:

  1. This comment has been removed by the author.

    ReplyDelete
  2. anusreeattassery2 July 2012 at 20:35

    ariyammm,,,,,,,,,,,,,,

    ReplyDelete
  3. ശീര്‍ഷകമില്ലാത്ത ഈ കുറിമാനത്തില്‍ എല്ലാം അവസാനിക്കുന്നു
    ഇനി ഒന്നും നിന്നെ തേടി വരില്ല
    ഞാനും എന്‍റെ കുത്തിവരിയും കുത്തിവരയും
    ഒന്നും....
    ഇനിയും നിന്‍റെ നെഞ്ചില്‍ പോറലേല്‍പിക്കാനാവില്ല

    എല്ലാം ഇവിടെ കീറിയെറിയപ്പെടുന്നു
    ഉപേക്ഷിക്കപ്പെട്ട കടലാസുകള്‍ക്ക് വിശ്രമം ചവറ്റുകൊട്ടയിലാണ്
    ഇനിയുള്ളത് ശൂന്യതമാത്രം
    കടും നിറമുള്ള ശൂന്യത.....

    ReplyDelete
    Replies
    1. ഇതിൻറെ ആദ്യഭാഗം ഇതായിരുന്നു...പിന്നെ എടുത്തുകളഞ്ഞതാണ്. പക്ഷെ തനിക്കെവിടുന്ന് കിട്ടി...

      Delete