ഞാന്‍
നെല്പാടവും കുളക്കടവുമെല്ലാം നിറഞ്ഞ
നാടന്‍ ഗ്രാമത്തില്‍ നിന്ന് വന്നവന്
എന്നാല്‍,
ഗ്രാമത്തിന്റെ വിശുദ്ധിയും
നഗരത്തിന്റെ കറയും ഏല്ക്കാത്തവന്.
നീര്ചോലകള് വറ്റിച്ചും നെല്പാടം നികത്തിയും
തണലേകിയ മരത്തെ കടപുഴകിയും
കുടചൂടിയ ഓസോണ്‍ പാളിയെ തുളച്ചും
അമ്മയുടെ മാറ് പിളര്‍ന്ന് ജീവരക്തം ഊറ്റികുടിച്ചും
ആഢംബരത്തിന്റെ സ്വാദ് രുചിച്ചവന്
എന്നെ കടിക്കാത്തവനേയും തിരഞ്ഞ്പിടിച്ച്
തിരിച്ച് കടിച്ചവന്.
വരും തലമുറയുടെ സ്വത്തിന്റെ പങ്ക് പറ്റി
ഉടമയുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുന്നവന്
ഞാന്‍ ,
ഈ നൂറ്റാണ്ടിന്റെ മനുഷ്യന്
നാളെയുടെ ഘാതകന്....
Search This Blog
Subscribe to:
Post Comments (Atom)
-
ബോബ് ഹണ്ടർ, അത്രയൊന്നും ഒരുപക്ഷെ നമ്മളിൽ പലർക്കും പരിചയമുള്ള പേരല്ല ഇത്. ബ്രിട്ടീഷ് കൊളംബിയയിലെ അയോകോ നിവാസി. കനേഡിയൻ മാധ്യമപ്രവർത്തകൻ. ...
-
മഹാഭാരതത്തിൽ പതിനെട്ട് അധ്യായങ്ങളുണ്ട്. ആ പതിനെട്ട് അധ്യായങ്ങളിലായി അരങ്ങേറുന്ന മിത്തുകൾ പരന്ന് കിടക്കുന്നത് അസംഖ്യം ഭൂപ്രദേശങ്ങളിലായാണ്. ക...
-
ഒരിടം ശൂന്യമാവുന്നത് അവിടെ ഒന്നും ഇല്ലാത്തത് കൊണ്ട് മാത്രമല്ല. ഉണ്ടായിരുന്നവർ ഇറങ്ങി പോയതുകൊണ്ട് കൂടിയാണ്. ഇന്ന് എൻ്റെ ഇടവും ശൂന്യം ! എന്‍...
ഞാനും കൊതിക്കുകയായാണൊരു പരിവര്‍ത്തനം ....എന്നെ കടിക്കാത്തവനെയും തിരഞ്ഞു കടിക്കാന്‍ ..നാളെയുടെ ഘാതകയാവാന്...നൂറ്റാണ്ടിന്റെ മനുഷ്യനാവാന്‍ ....
ReplyDelete