Saturday, 16 January 2010

നെക്സസ് വണ്‍


നെക്സസ് വണ്‍
അതാണ് സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിള്‍ തങ്ങളുടെ ആദ്യ മൊബൈല്‍ ഫോണിന് നല്‍കിയിരിക്കുന്ന പേര്
ഗൂഗിള്‍ ക്രോം എന്നപേരില്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്‍റെ നിര്‍മാണരംഗത്തേക്ക് കടക്കുന്നതിനൊപ്പം തന്നെയാണ് മൊബൈല്‍ ഫോണ്‍ നിര്‍മാണരംഗത്തേക്കും ഗൂഗിളിന്‍റെ പ്രവേശനം.
ഈ രംഗത്തും ഗൂഗിള്‍ ലക്ഷ്യം വെക്കുന്ന എതിരാളി ആരെന്ന് വ്യക്തം.
ഐ ഫോണുമായെത്തി ലോകത്തെ ആകെ കൊതിപ്പിച്ച ആപ്പിളിനെ തന്നെ.

തായ് വാനിലെ ഇലക്ട്രോണിക്സ് കമ്പനിയായ എച്ച് ടി സിയുമായി ചേര്‍ന്നാണ് ഗൂഗിള്‍ നെക്സസ് വണ്‍ നിര്‍മിച്ചിരിക്കുന്നത്.
ഗൂഗിള്‍ തന്നെ വികസിപ്പിച്ചെടുത്ത ആന്‍ഡ്രോയിഡ് 2.1 സോഫ്റ്റ് വെയറാണ് നെക്സസിലും.
ആന്‍ഡ്രോയിഡിന്‍റെ വികസനത്തിലെ രണ്ടാമത്തെ ഘട്ടമാണ് ഈ സ്മാര്‍ട്ട് ഫോണ്‍.
മോട്ടോറോല, സാംസങ്, തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ഗൂഗിളിന്‍റെ ആന്‍ഡ്രോയിഡ് സോഫ്റ്റ് വെയറാണ് ഓപ്പറേറ്റിങ് സിസ്റ്റമായി ഉപയോഗിക്കുന്നത്.
ആപ്പിളിന്‍റെ ഐ ഫോണിനോടും മറ്റ് സ്മാര്‍ട്ട് ഫോണുകളോടും മത്സരിക്കാന്‍ സാധിക്കുന്ന ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിച്ച് ഇന്‍റര്‍നെറ്റ് ബ്രൗസിങും വീഡിയോ ഗെയിം പ്ലെ ചെയ്യാനും സാധിക്കും.

ഗൂഗിളിന്‍റെ നേരിട്ടുള്ള മാര്‍ക്കറ്റിങ്ങാണ് നെക്സസിന്‍റെ മറ്റൊരു പ്രത്യേകത.
ഗൂഗിളിന്‍റെ തന്ന ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയാണ് നെക്സസ് വണ്ണിന്‍റെ വില്‍പ്പന.
എന്നാല്‍, അമേരിക്കയിലും യൂറോപ്പിലും ഈ ഫോണിന്‍റെ വില്‍പ്പനയ്ക്കായി തന്ത്രപരമായ സഖ്യത്തിലും ഗൂഗിള്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
അമേരിക്കയില്‍ വേരസണും യൂറോപില്‍ വൊഡാഫോണുമാണ് ഗൂഗിളുമായി സഖ്യത്തിലേര്‍പ്പെട്ടിട്ടുള്ളത്.
ഈ സഖ്യം ഈ വര്‍ഷം പകുതിയോടെ നിലവില്‍വരും.

ടച്ച് സ്ക്രീന്‍ സൗകര്യമുള്ള നെക്സസ് വണ്ണിന്‍റെ ഡിസ്പ്ലേയുടെ വലിപ്പം 3.7 ഇഞ്ചാണ്.
വെറും 130 ഗ്രാം ഭാരമുള്ള ഫോണിന് 11.5 മില്ലിമീറ്റര്‍ മാത്രമാണ് കനം.
5 മെഗാ പിക്സല്‍ ക്യമാറയാണ് നെക്സസിന്‍റേത്.
4 ജി ബി ഇന്‍റേണല്‍ മെമ്മറിയുള്ള നെക്സസിന്‍റെ എക്സ്റ്റേണല്‍ മെമ്മറി 32 ജിബി വരെ എക്സ്പാന്‍റ് ചെയ്യാവുന്നതാണ്.
വിലയുടെ കാര്യത്തില്‍ ഔ ഫോണിനെ അപേക്ഷിച്ച് ഏറെ ബോധവുമാണ് .
ഗൂഗിളിന്‍റെ വൈബ്സ്റ്റോറില്‍ നെക്സസ് വണ്ണിന്‍റെ വില 529 ഡോളറാണ്.
അതായത് ഇന്ത്യയിലെ വില ഏകദേശം 25,000 രൂപയോളം.