വെട്ടിനിരത്തല്‍ നടക്കുന്നതെവിടെ എന്ന് ചോദിച്ചാല്‍
കേരളീയര്‍ക്ക് ഇത്രനാളും ഒരുത്തരമേ ഉണ്ടായിരുന്നുള്ളു
സിപിഎമ്മില്‍ എന്ന്
എന്നാല്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ ചിലവോട്ടര്‍മാരെങ്കിലും
ഒന്നുമാറ്റി ചിന്തിച്ച് കാണണം.
കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ എന്തെല്ലാം മറിമായങ്ങളാണ് നടന്നത്!
എത്രവിദഗ്ധമായാണ് അവര്‍ അവസാനനിമിഷം
സ്റ്റുഡന്‍റിനുപകരം മാഷെ തിരുകികയറ്റിയത്.!!!
പാവം ഹൈബി, മോഹിച്ച്(മോഹിപ്പിച്ച്)വശംവദനായിരുന്നു
കുറേ അടികൊണ്ടിട്ടും ജയിലില്‍ പട്ടിണികിടന്നിട്ടും
ലീഡറേയും കൂട്ടരേയും ഒപ്പം ഒപ്പിച്ചിട്ടും ഒരു ഗുണവും കിട്ടിയില്ല.
സഭയാകെ സഭയൊക്കെ അയച്ച ഫാക്സും
വിളിച്ച ഫോണ്‍ കോളുകളുമൊക്കെ വേസ്റ്റ്
ഹൈബിയേക്കാള്‍ പരിചയസമ്പന്നനായ 'തിരുമ്മല്‍'ക്കാരനാണ് മാഷെന്ന്
പള്ളിക്കാര്‍ക്കും പട്ടക്കാര്‍ക്കും മനസിലായിട്ടില്ലെന്ന് തോന്നുന്നു.
പ്രിയങ്ക-സോണിയ ഗാന്ധിമാരാണ്
മാഷിന്‍റെ തിരുമലില്‍ വീണ് പോയത് എന്നാണ്
കോണ്‍ഗ്രസ് ക്യാമ്പുകളിലെ അടക്കംപറച്ചില്‍.
എന്തായാലും ഹൈബിയുടേയും സിദ്ദിഖിന്‍റെയും
മോഹങ്ങള്‍ അരിഞ്ഞ് കളയാന്‍ 'മാനദണ്ഡങ്ങള്‍'എന്ന വാളിന്
മൂര്‍ച്ചകൂട്ടികാത്ത് വച്ചിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍റ്.
മോഹഭംഗം സംഭവിച്ച കോണ്‍ഗ്രസുകാര്‍ ഇനിയുമുണ്ട്.
'പേയ്മെന്‍റ് സീറ്റ്' എന്ന വാക്ക് കേരളരാഷ്ട്രീയത്തിന് സമ്മാനിച്ച
രാജ് മോഹന്‍ ഉണ്ണിത്താനും ഇത്തവണ ഇരിക്കാനും നില്‍ക്കാനും സീറ്റ് കിട്ടിയില്ല.
കൊല്ലമില്ലേല്‍ വേറെ ഇല്ലം വേണ്ടെന്ന് രാജ്മോഹനങ്ങ് പ്രഖ്യാപിച്ചു
അതോടെ കോണ്‍ഗ്രസ് നേതൃത്വം ഹാപ്പിയുമായി, അളിയന്‍റെ എല്ലാവഴിയും അടഞ്ഞു.!!!
കോണ്‍ഗ്രസിലെ അടുത്ത നിര്‍'ഭാഗ്യ'വാന്‍ കോടോത്താണ്
നിരവധിതവണ സ്ഥാനാര്‍ത്ഥികുപ്പായം
തയ്പ്പിച്ച കോടോത്തിന് ഇത്തവണയും യോഗമില്ല.
ഉന്നംവെച്ച കാസര്‍കോട് സീറ്റ് കാക്കയെ പോലെ എത്തി നേതൃത്വം
ഷാനിമോള്‍ ഉസ്മാന് നല്‍കി കോണ്‍ഗ്രസിലെ ഏകമോളെ ആശ്വസിപ്പിച്ചു.
എന്നാല്‍ മോളങ്ങനെ ആശ്വസിക്കാന്‍ തയ്യാറായിരുന്നില്ല.
കാസര്‍കോട് പോയി തോല്‍ക്കാന്‍ തന്നെകിട്ടില്ല എന്ന് പറയാതെ പറഞ്ഞു.
അതോടെ ഷാഹിദ കമാലിന് ലോട്ടറികിട്ടി
ഷാഹിദയ്ക്ക് ലോട്ടറി അടിക്കുമോ എടുത്തകാശ് പോകുമോ?
കാത്തിരുന്നുകാണാം.