Tuesday, 7 February 2017

വഴികൾ

വഴികൾ വിളിക്കുന്നു
ഒറ്റതിരിഞ്ഞുള്ള യാത്രകൾക്കായി.
കുന്നും മലയും പുഴയും കാടും
കടലും ഇടവഴിയും ദേശങ്ങളും താണ്ടി
കൂകി വിളിച്ച് യാത്ര പോകണം.
വെയിലും മഞ്ഞും മഴയും മറന്ന്
വിയർത്തും തണുത്തും നടക്കണം.
വഴികൾ വിളിക്കുന്നു
തനിയെ നടക്കുവാൻ...

( 070217)

No comments:

Post a Comment