Thursday, 12 January 2017

ഒറ്റപ്പെടല്‍

ഏകാന്തതയെ മുറുകെപുണര്‍ന്ന്
ഞാനീ പുതപ്പിനടിയില്‍
ചുരുണ്ടുകൂടട്ടെ

ഒറ്റപ്പെടുമ്പോള്‍ കരിമ്പടത്തിനടിയിലെ
ഇരുട്ടിന് കനമേറും
മരണഗന്ധമുള്ള ഇരുട്ട്

മദപ്പാടിളകിയെത്തുന്ന ഓർമകൾക്ക്
ഒരിക്കലും അവസാനമില്ല
വേട്ടയാടികൊണ്ടേയിരിക്കും

പേടിപ്പെടുത്തുന്നൂ, ഈ തനിച്ചാകല്‍
അത്രമേല്‍ വെറുപ്പേറ്റുന്നു.

(201216)
No comments:

Post a Comment