Surgical strikes or cross border firing?


ഇന്ത്യൻ പട്ടാളം അതിർത്തി കടന്ന് ആക്രമണം നടത്തി. ചില സംശയങ്ങൾ പക്ഷെ അവശേഷിക്കുന്നു.  സത്യത്തിൽ ഇന്ത്യൻ സൈന്യം അതിർത്തി കടന്നുവോ ? അതോ നിയന്ത്രണരേഖയ്ക്കിപ്പുറം ഇരുന്ന് നടത്തിയ ആർട്ടിലറി ഓപറേഷൻ മാത്രമായിരുന്നുവോ?

1. ഹെലികോപ്റ്ററിൽ ആണ് ഇന്ത്യൻ സൈന്യം അതിർത്തി കടന്നുള്ള മിന്നലാക്രമണത്തിന് പട്ടാളത്തെ അയച്ചതെങ്കിൽ എങ്ങനെയാണ് ഹെലികോപ്റ്റർ അതിർത്തിയിലെ പാക്ക് റഡാറുകളിൽ പെടാതെ പോയത് ? കോപ്റ്ററുകളുടെ ശബ്ദം എങ്ങനെയാണ് നിയന്ത്രണരേഖയിൽ കാവൽ നിൽക്കുന്ന പാക്ക് സൈന്യം കേൾക്കാതെ പോയത് ? അങ്ങോട്ട് പോയതുപോലെ പട്ടാളക്കാരെ തിരിച്ചുകൊണ്ടുവരുവാനും ഇതേ കോപ്റ്ററുകൾ നിയന്ത്രണരേഖ കടന്നുപോയികാണില്ലേഅപ്പോൾ രണ്ട് ട്രിപ്പ് അടിച്ചിട്ടും കേൾക്കാത്ത അത്ര ബധിരൻമാരാണ് പാക്ക് സൈനികർ എന്നാണോ?

2. ഇനി വേഷം മാറി കാൽനടയായാണ് സൈനികർ അതിർത്തി കടന്നുള്ള ആക്രമണത്തിന് പോയതെന്നും തിരികെ കൊണ്ടുവരാൻ മാത്രമാണ് കോപ്റ്റർ പോയതുമെന്നാണ് വിശദീകരണം എന്നുവെക്കുക. അപ്പോൾ എത്രമാത്രം ആയുധങ്ങൾ കൈവശം കരുതാൻ സൈനികർക്ക് കഴിയുംമാത്രവുമല്ല വെറും 4 മണിക്കൂറുകൊണ്ട് കിലോമീറ്ററുകൾ താണ്ടി എങ്ങനെ ഓപ്പറേഷൻ നടത്തി മടങ്ങിവരാൻ സാധിക്കുംപാക്ക് അധിനിവേശ കാശ്മീർ എന്നത് വെറും സമതലമല്ല. മലകൾ നിറഞ്ഞപ്രദേശമാണ്. വലിയ ചുമടുമായി കിലോമീറ്ററുകൾ താണ്ടി ഓപറേഷൻ നടത്തുകയെന്നത് അത്രസാധ്യമല്ല. പാക്ക് സൈനികരുടെ കണ്ണുവെട്ടിച്ച് നടന്ന് വെടിവെച്ച് എല്ലാം തരിപ്പണമാക്കിയെന്നതും അവിശ്വസനീയമാണ്.

3. നിയന്ത്രണരേഖയ്ക്കിരുവശവും ആൻറി എയർക്രാഫ്റ്റ് മിസൈലുകളും ഷോൾഡർ ഫയേർഡ് മിസൈലുകളുമെല്ലാം ഇരുസൈന്യത്തിനുമുണ്ട്. അവയെ വെട്ടിച്ച് കോപ്റ്ററുകൾ പറന്നുവെന്നത് വിശ്വസനീയമല്ല. നിയന്ത്രണരേഖയിലെ ഏതൊരുചലനവും അതീവജാഗ്രതയോടെതന്നെയാണ് പാക്കിസ്ഥാനും നിരീക്ഷിക്കുന്നത്. ഇവയ്ക്കെല്ലാം പുറമെ എൽഎംജിഎച്ച്എംഎജിമോർട്ടാർഇഗ്ളആർട്ടി ഗൺസ് തുടങ്ങിയവ വേറെയും. പാക്കിസ്ഥാൻ ഏറ്റവും കൂടുതൽ പണം ചിലവിടുന്നതും ആയുധങ്ങൾ വാങ്ങികൂട്ടാൻ തന്നെയാണ്.

4. ഇവയ്ക്കെല്ലാം പുറമെഡയറക്റ്റർ ജനറൽ ഓഫ് മിലിട്ടറി ഓപറേഷൻസ് രൺബീർ സിങ് പറഞ്ഞത് ശ്രദ്ധിക്കുക

“Based on very credible and specific information which we received yesterday that some terrorist teams had positioned themselves at launch pads along the Line of Control with an aim to carry out infiltration and terrorist strikes in Jammu & Kashmir and in various other metros in our country, the Indian army conducted surgical strikes last night at these launch pads”.

അതായത് ലോഞ്ച് പാഡ്സ് അലോങ് എൽ സി. നിയന്ത്രണരേഖയ്ക്ക് നീളെ, അല്ലെങ്കിൽ നിയന്ത്രണരേഖയ്ക്ക് അരികിലുള്ള ഭീകരവാദകേന്ദ്രങ്ങൾ എന്ന്. തീവ്രവാദികൾക്ക് സഹായം നൽകുന്ന അല്ലെങ്കിൽ തങ്ങുന്ന കേന്ദ്രങ്ങൾ നിയന്ത്രണരേഖയ്ക്ക് സമീപത്താണ് എന്ന്. അവിടേക്ക് എത്താൻ നിയന്ത്രണരേഖ മുറിച്ചുകടന്നുവെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. അപ്പോൾ നടന്നത് അതിർത്തി കടന്നുള്ള ആക്രമണമല്ലെന്ന് സാരം. നിയന്ത്രണരേഖയ്ക്ക് അരികത്തായുള്ള തീവ്രവാദകേന്ദ്രങ്ങളെ തകർക്കാൻ ഇന്ത്യൻ സൈന്യത്തിന് കോപ്റ്ററിൽ അതിർത്തി കടന്ന് പോയി വെടിവെക്കേണ്ടതില്ല. മറിച്ച് സ്വന്തം ആർട്ടിലറി സേനയെ ഉപയോഗിച്ച് സ്വന്തം അതിർത്തിക്കകത്ത് നിന്ന് വെടിയുതിർത്താൽ മതി. വിവിധ റേഞ്ചുകളിൽ ഫയർചെയ്യാൻ ശേഷിയുള്ള എൽഎംജിഎച്ച്എംഎജിമോർട്ടാർആർട്ടി ഗൺസ് തുടങ്ങിയവ ഇന്ത്യൻ സൈന്യത്തിൻറെ പക്കലുണ്ട്. ബൊഫോഴ്സിൻറെ റോഞ്ച് നന്നായി പാക്കിസ്ഥാനിക്കുമറിയാം ഇന്ത്യക്കാരനുമറിയാം. അതിനാൽ തന്നെ അതിർത്തി കടന്ന് ഇന്ത്യൻ സൈന്യം ആക്രമിച്ചുവെന്നത് അൽപം അതിരുകടന്ന അവകാശവാദമാണ്. അതിനാൽ തന്നെ ഇന്ത്യയുടേത് ക്രോസ് ബോർഡർ ഫയറിങ്ങാണെന്ന് പാക്ക് വാദത്തിന് ശക്തിയേറുകയും ചെയ്യും.

5. നിയന്ത്രണരേഖ മറികടന്ന് രാത്രിയിൽ ഇത്രയും വലിയ ഓപറേഷൻ നടത്തിയെങ്കിൽ ഇരുവശത്തുമുള്ള ക്യാഷ്വാലിറ്റിയും ചില്ലറയാകില്ല.

ഇസ്രയേൽ സൈന്യം പണ്ട് ഉഗാണ്ടയിലെ എൻറബേ വിമാനത്താവളത്തിലേക്ക് അതീവരഹസ്യമായി പറന്ന് വെറും 90 മിനുട്ടുകൊണ്ട് പലസ്തീൻ വിമോചന സംഘടന റാഞ്ചിയ വിമാനം മോചിപ്പിച്ചത് പോലെയുള്ള കമാൻറോ ഓപറേഷനാണ് കഴിഞ്ഞ രാത്രിയിലേതെന്ന് വിശ്വസിക്കാൻ ഒരു സാധ്യതയും കാണുന്നുമില്ല.
ഒരുപക്ഷെ ചരിത്രത്തിലാദ്യമായി എന്തിനാണ് ഡിജിഎംഎ വാർത്താസമ്മേളനം നടത്തി ഓപറേഷൻറെ കാര്യം സ്റ്റേറ്റ്മെൻറ് വായിച്ച് വെളിപ്പെടുത്തിയതെന്നതും സംശയത്തിനിട നൽകുന്നുണ്ട്.

യുദ്ധസജ്ജമാണ് സൈന്യമെന്നതിൽ തർക്കമില്ല, ശക്തരാണെന്നതിലും തർക്കമില്ല. പക്ഷെ സംശയങ്ങൾക്ക് അതീതമാകണം എല്ലാനടപടികളും. 

Comments