സ്മാർട്ട് സിറ്റിയിലെ ഇടത് വലത് രാഷ്ട്രീയം



കേരളം വികസനത്തിൻറെ പുതിയപാതയിലാണ്, പാലങ്ങൾ പണിഞ്ഞി, വൻകിട വികസനപദ്ധതികൾ ഒന്നൊന്നായി കൊണ്ടുവന്നു,.... നമ്മുടെ സർക്കാരിൻറെ വികസനപട്ടിക നീളുകയാണ്, നമ്മുടെ സംസ്ഥാനത്ത് നടപ്പാക്കിയ/അല്ലെങ്കിൽ നടന്നുകൊണ്ടിരിക്കുന്ന വികസനപദ്ധതികളേറെയാണ്. സ്മാർട്ട് സിറ്റി, കൊച്ചി മെട്രോ, വിഴിഞ്ഞം, ലൈറ്റ് മെട്രോ, കണ്ണൂർ വിമാനത്താവളം.....അങ്ങനെ പലതുണ്ട്.
ഈ വികസനനേട്ടങ്ങളുടെപിന്നാംപുറങ്ങൾ പരിശോധിക്കുകയാണ്.
ലോകഐടി ഭൂപടത്തിൻറെ തലപ്പത്ത് ഇനി കേരളമാണെന്നവകാശപ്പെട്ട് കൊണ്ടുവന്ന കൊച്ചിയിലെ സ്മാർട്ട് സിറ്റിയിൽ നിന്ന് തുടങ്ങുന്നു. എന്താണ് സ്മാർട്ട് സിറ്റി? എന്തായി സ്മാർട്ട്സിറ്റി? അതിനുപിന്നിലെ യാഥാർത്ഥ്യങ്ങൾ എന്താണ്?
സ്മാർട്ട് സിറ്റി പദ്ധതി സംബന്ധിച്ച് നിലനിന്ന തർക്കങ്ങൾ നിരവധിയാണ്. കരാർ വ്യവസ്ഥകൾ മുതൽ ഉദ്ഘാടനം വരെ വിവാദങ്ങളിൽ പെട്ടവ. കരാറിലെ വ്യവസ്ഥയിൽ നിന്നാണ് വിവാദങ്ങളുടെ ആരംഭം. പദ്ധതിയുടെ പിതൃത്വം യുഡിഎഫിന് അവകാശപ്പെടാമെങ്കിലും സംസ്ഥാനത്തിൻറെ താൽപര്യങ്ങൾ സംരക്ഷിച്ചതിൻറെ ക്രഡിറ്റ് ഇടതുപക്ഷത്തിന് അവകാശപ്പെട്ടതാണ്. വെറും കച്ചവടമാകാതെ, തട്ടിപ്പാകാതെ പദ്ധതി നടപ്പാക്കിയതിൽ ഇടതിൻറെ പങ്ക് വലുതാണ്.

സ്മാർട്ട് സിറ്റി - യുഡിഎഫും എൽഡിഎഫും തമ്മിലുള്ള
വ്യത്യാസം
........
ഉദ്ഘാടനമഹാമഹം കഴിഞ്ഞ സ്മാർട്ട് സിറ്റി തങ്ങളുടെ സംഭാവനയാണെന്നാണ് യുഡിഎഫിൻറെ അവകാശവാദം. പരിശോധിക്കാം. ശരിയാണ്, പികെ കുഞ്ഞാലികുട്ടിയാണ് 2004 ലെ ദുബൈ യാത്രക്കിടെ സ്മാർട്ട് സിറ്റിയെന്ന സംരംഭത്തെ കുറിച്ച് അനൌപചാരികമായി സംസാരം തുടങ്ങിവെച്ചത്. വളരെ യാദൃശ്ചിമായി അത്തരം സംഭാഷണത്തിലേക്ക് എത്തിപ്പെട്ടതാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. പിന്നാലെ അവരിങ്ങോട്ടുവന്നു ചർച്ചകൾ നടത്തുന്നു. ധാരണാപത്രമുണ്ടാക്കുന്നു. ശ്കക്തമായ എതിർപ്പാണ് കരാറിനോട് ഇടതുപക്ഷം വെച്ചുപുലർത്തിയത്. രാജ്യത്ത് തന്നെ ഐടി വികസനത്തിന് തുടക്കമിട്ട കേരളത്തിലെ സിപിഎമ്മിന് കൃത്യമായ കാഴ്ച്ചപ്പാട് ഇക്കര്യത്തിലുണ്ടായിരുന്നു. കരാർ സംസ്ഥാനത്തിൻറെ താൽപര്യങ്ങൾക്ക്
വിരുദ്ധമാണെന്ന് അക്കമിട്ട് നിരത്തി സിപിഎം വ്യക്തമാക്കി.


ഇനി കരാർ വ്യവസ്ഥകൾ പരിശോധിക്കാം.


ആദ്യം യുഡിഎഫിൻറെ ധാരണാപത്രത്തിലെ വ്യവസ്ഥകൾ
നോക്കാം.

1. കൊച്ചിയിലെ ഇൻഫോപാർക്ക് സ്മാർട്ട് സിറ്റിയുടെ ഭാഗമാകും.
ഇൻഫോപാർക്കിൽ അപ്പോൾതന്നെ പതിനായിരങ്ങൾ

പണിയെടുക്കുന്നു
2. തൊഴിലവസരങ്ങൾ മൊത്തം 90000 (ഇൻഫോപാർക്കിലേത് ഉൾപ്പടെ)
അപ്പോൾ പുതിയ തൊഴിലവസരമെന്നത് പുതിയ 90000 ആയിരുന്നില്ല, വെറും 33000

3. പിന്നെ കൊച്ചിയിലോ സമീപപ്രദേശങ്ങളിലോ വേറെ ഐടി പാർക്കുകൾ പാടില്ല,
സ്വകാര്യമേഖലയിൽതന്നെ നിരവധി ഐടി സ്ഥാപനങ്ങൾ

കൊച്ചിയിൽ തന്നെ പ്രവർത്തിക്കാനൊരുങ്ങുകയോ പ്രവർത്തിക്കുകയോ
ചെയ്യുമ്പോളായിരുന്നു ഇത്തരമൊരു വ്യവസ്ഥ

4. 12 ശതമാനം ഭൂമിയിൽ ഫ്രീഹോൾഡ്, ടീകോമിന് എപ്പോൾ വേണമെങ്കിലും വിൽക്കാം.


യുഡിഎഫിൻറെ ധാരണാപത്രത്തിനെതിരെ ശക്തമായ
നിലപാടെടുത്തത് വി.എസ്സിൻറെ നേതൃത്വത്തിൽ എൽഡിഎഫാണ്.


കരാർ പൊളിച്ചെഴുതണമെന്ന ആവശ്യത്തിൽ വിഎസും ഇടതുപക്ഷവും ഉറച്ചുനിന്നു. അധികാരം കിട്ടിയപ്പോൾ ആ കരാറിലെ
അംഗീകരിക്കാനാവാത്ത വ്യവസ്ഥകൾ പൊളിച്ചെഴുതി.
ഇനി എൽഡിഎഫ് അധികാരത്തിലേറിയശേഷം ഒപ്പിട്ട കരാർ

1. ഇൻഫോപാർക്കിനെ ഒഴിവാക്കി സ്മാർട്ട് സിറ്റി എന്നത് പുതിയ വേറിട്ടസംരംഭമാക്കി
2. തൊഴിലവസരമെന്നത് പുതിയ 90000 എന്നാക്കി, അതായത് യുഡിഎഫിൻറെ 33000 ത്തിനേക്കാൾ 57000 കൂടുതൽ. അനുബന്ധതൊഴിലവസരങ്ങൾ വേറെയും
3. സമീപപ്രദേശങ്ങളിൽ മറ്റ് ഐടി സംരംഭങ്ങൾ പാടില്ലെന്ന വ്യവസ്ഥ എടുത്തുകളഞ്ഞു. കൊരട്ടിയിലടക്കം സർക്കാർ പുതിയ ഐടി പാർക്കുകൾ തുറന്നു. അവിടേയും നിരവധി തൊഴിലവസരങ്ങൾ ഒരുക്കി
4. 12 ശതമാനം ഭൂമിയിൽ ഫ്രീഹോൾഡെന്നത് റദ്ദാക്കി. വിൽപ്പനാധികാരം നിഷേധിച്ചതിലൂടെ ടീക്കോമിൻറെ റിയൽഎസ്റ്റേറ്റ് മോഹം തല്ലിതകർത്തു
പിന്നീട് എൽഡിഎഫ് സർക്കാർ അധികാരം വിട്ടൊഴിയുന്നതുവരെ പദ്ധതി വൈകിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടന്നു. രാഷ്ട്രീയ-സാമ്പത്തിക ലക്ഷ്യങ്ങൾ പദ്ധതി നടത്തിപ്പുകാർക്ക് ഉണ്ടായിരുന്നുവെന്ന് സംശയിച്ചാലും തെറ്റില്ല .
വിവാദങ്ങൾക്കും അനിശ്ചിതത്തിനുമൊടുവിൽ എൽഡിഎഫിൻറെ ഭരണമവസാനിക്കാറായപ്പോൾ തറക്കല്ലിട്ടു. ഇതിന് പിന്നാലെ വന്ന യുഡിഎഫിൻറെ കാലത്ത് പണി പൂർത്തിയാക്കി (?) 2016 ഫെബ്രുവരിയിൽ ഉദ്ഘാടനം നടത്തി. രണ്ടാംഘട്ടനിർമാണത്തിന് തുടക്കവുമിട്ടു. അതും ആദ്യഘട്ടത്തിലെ കെട്ടിടത്തിൻറെ പണി മുഴുവനായും പൂർത്തിയാക്കാതെ. വൻകിട ഐ.ടി പ്ലയേഴ്സ്സ് കൊച്ചിയിലേക്ക് വരുന്നു. ലോകം കേരളത്തിലേക്ക് വരുന്നുവെന്നൊക്കെ മുഖ്യമന്ത്രി ഉമ്മന്ർചാണ്ടി വീമ്പളക്കിയിട്ട് ആകെ വന്നത് കൊച്ചിക്കുചുറ്റുമുള്ള 22 ചിന്നസ്ഥാപനങ്ങൾ!!!!. അതിൽ പ്ലേസക്കൂൾ മുതൽ മൊബൈൽ കമ്പനിയുടെ ഷോറൂംവരെയുണ്ട്.!!! പക്ഷെ പ്രതീക്ഷ നൽകുന്ന ഐടി സ്ഥാപനങ്ങൾ മാത്രം ഇല്ല. 90000 പേർക്ക് ജോലിവാഗ്ദാനം ചെയ്തിട്ട് ആദ്യഘട്ടത്തിൽ ജോലി സാധ്യത വെറും 5500 പേർക്ക്!!! ഉദ്ഘാടിച്ച് ഇപ്പോൾ മാസം 2 പിന്നിട്ടിട്ടും ഒറ്റ കമ്പനിയും പ്രവർത്തനം
ആരംഭിച്ചിട്ടില്ല. ആർക്കും ജോലി കിട്ടിയിട്ടുമില്ല.

ഇതാണ് സ്മാർട്ട് സിറ്റിയെന്ന വൻകിടനേട്ടം. കോടികൾ ചിലവിട്ട് വാഗാദാനങ്ങൾ നൽകി യു.ഡി.എഫ് ജനത്തെ പറ്റിച്ചുവെന്നതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. കെട്ടിടനിർമാണത്തിന് കുറേ ഇതരസംസ്ഥാനതൊഴിലാളികൾക്ക് ജോലി കിട്ടിയെന്നതല്ലാതെ ഇന്നേവരെ തദ്ദേശിയർക്കാർക്കും സ്മാർട്ട്സിറ്റിയിൽ ഒരാൾക്കും ജോലി ലഭിച്ചിട്ടില്ല. എന്ന് ലഭിക്കുമെന്നതൊട്ടുനിശ്ച്ചയവുമില്ല.

കംപ്യൂട്ടറിനെ എതിർത്ത വിഎസ്സും കൂട്ടരും സോഷ്യൽ മീഡിയയിൽ സജീവമാകുന്നതിനെ പരിഹസിച്ച് ഉമ്മൻ ചാണ്ടി കുറിച്ചത് കേരളത്തിലെ
തൊഴിലന്വേഷകരെ മറ്റ് സംസ്ഥാനങ്ങളിലേക്ക് ഓടിച്ചുവെന്നല്ലേ...എന്നിട്ട് കൊച്ചിയുടെ വികസനപദ്ധതിയിൽ എത്രമലയാളിയുവാക്കൾക്ക്/യുവതികൾക്ക് നിങ്ങൾ ജോലി നൽകി? കണക്കുകൾ നൽകാമോ മുഖ്യമന്ത്രി? ഇതുവരേയും (ഇത് പ്രസിദ്ധീകരിക്കുന്ന ഈ നിമിഷം വരേയും) സ്മാർട്ട്സിറ്റിയിലേക്ക് ആരും അഭിമുഖത്തിന് പോയിട്ടില്ല. ഒരു സ്ഥാപനവും കവാടം തുറന്നവിടെ അവരെകാത്ത് ഇരിപ്പുമില്ല. വികസനം എന്നുപറയുന്നത് കെട്ടിടം പണിയൽ മാത്രമല്ലാലോ.





Comments