ഒടുവിലത്തെ സ്നേഹാക്ഷരങ്ങള്‍...

ഇനി നിനക്കായി കുറിക്കാന്‍ കവിതയൊന്നും
എന്‍റെ തൂലികതുമ്പില്‍ അവശേഷിക്കുന്നില്ല.
മേഘമായി, മഴയായി, മഞ്ഞായി
ഹൃദയാക്ഷരങ്ങള്‍ ഇനി പെയ്തിറങ്ങില്ല.

നിനക്കായുള്ള അവസാനത്തെ
സ്നേഹാക്ഷരവും ഇടറിവീഴുമ്പോഴും
അറിയുന്നു നിന്നെ ഞാന്‍ അത്രമേല്‍
സ്നേഹിച്ചിരുന്നെന്ന്..
നീയുമറിയുക നീയെനിക്ക് നീയായിരുന്നില്ല
ഞാന്‍ തന്നെയായിരുന്നുവെന്ന്





(ആഗസ്റ്റ് 15, 2015)

Comments

  1. "നീയുമറിയുക നീയെനിക്ക് നീയായിരുന്നില്ല
    ഞാന്‍ തന്നെയായിരുന്നുവെന്ന്"
    Expecting more lines from you.

    ReplyDelete
    Replies
    1. :)
      നീയും ഞാനും രണ്ടാകുന്നതെങ്ങനെ പ്രണയമാകും
      നീയും ഞാനും ഒന്നാകുന്നിടത്തല്ലേ നമ്മള്‍ ജനിക്കുന്നത്...

      Delete

Post a Comment