വധശിക്ഷയെന്ന ഇരട്ടതാപ്പ്....

21 വര്‍ഷം നീണ്ട വിചാരണ
ഒടുവില്‍ വധശിക്ഷ
കേട്ടതനുസരിച്ചാണെങ്കില്‍ യാക്കൂബ് മേമന് നാട്ടില്‍ വന്ന് കീഴടങ്ങിയതിന് പകരം മറ്റ് പ്രതികളെ പോലെ ദുബൈയിലോ പാക്കിസ്ഥാനിലോ സുഖിച്ച് താമസിക്കാമായിരുന്നു
വേണമെങ്കില്‍ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ ചെയ്യാമായിരുന്നു
അത് ചെയ്യാതെ സ്വന്തം തെറ്റ് തിരിച്ചറിഞ്ഞ് കീഴടങ്ങാന്‍ യാക്കൂബ് തയ്യാറായെങ്കില്‍ അയാളുടെ തെറ്റുതിരുത്താനുള്ള മനസ്സിനെ, തെറ്റുതിരുത്തി ജീവിക്കാനുള്ള അവകാശത്തെ മാനിക്കണമായിരുന്നു
പലതെളിവുകളും അയാളില്‍ നിന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചതെന്നാണ് അറിവ്

അറസ്റ്റിലായശേഷം യാക്കൂബ് മേമൻ നൽകിയ അഭിമുഖത്തിൽ ആക്രമണത്തിലെ പാക്ക് പങ്ക് പറയുന്നുണ്ട്. യാക്കൂബ് കുറ്റക്കാരനല്ലെന്നോ ആണെന്നോ പറയാൻ ഞാനളല്ല, അത് സമർത്ഥിക്കാനുള്ള തെളിവുകൾ കൈവശമില്ല താനും.
പക്ഷെ 21 വർഷം നീളുന്ന വിചാരണയെന്നതിനെ ന്യായീകരിക്കാനാവില്ല. വർഷങ്ങളോളം വെറുക്കപ്പെട്ട് ഏകാന്തതടവ്, അതിനൊടുവിൽ വധശിക്ഷയെന്ന ക്രൂരത...
മാനസികമായി തന്നെ അയാൾ തകർന്ന്തരിപ്പണമായികാണണം.

കുറ്റക്കാരനാണെന്ന് അന്തിമമായി കണ്ടെത്താന്‍ ഇത്രയേറെ വര്‍ഷങ്ങളെടുത്ത നമ്മുടെ നിയമസംവിധാനത്തിന് തൂക്കികൊല്ലാന്‍ വിധിക്കാന്‍ വേണ്ടിവന്നത് "അസാധാരണമായ" ചിലമണിക്കൂറുകള്‍ മാത്രം എന്നത് ഏറെ അത്ഭുതപ്പെടുത്തുന്നു
കുറ്റംചെയ്തവരെ തെറ്റുതിരുത്താന്‍ അവസരം നല്‍കുന്നതാകണം നിയമങ്ങള്‍
അല്ലാതെ ഇല്ലാതാക്കുന്നതാണ് നിയമങ്ങളെങ്കില്‍ അവയ്ക്ക് വെറും അക്ഷരത്തിന്‍റെ വിലപോലും കാണില്ല
നിയമപുസ്തകങ്ങള്‍ക്ക് വെറും കടലാസിന്‍റെ വിലയേകാണു

മുംബൈ കലാപത്തിന് തുടക്കംകുറിച്ചവരിലെത്രപേർ വധശിക്ഷയ്ക്ക് അല്ലെങ്കിൽ ദീർഘകാലം വിചാരണതടവുകാരായി ഏകാന്തതടവിൽ കഴിഞ്ഞിട്ടുണ്ട്?
കലാപത്തിൻറ്റെ ഒരറ്റത്ത് ഉണ്ടായ ഭൂരിപക്ഷവിഭാഗത്തിൻറ്റെ നേതാവിന് രാഷ്ട്രം എങ്ങനെയാണ് വിടചൊല്ലിയത്? അവരുടെ പങ്ക് ആര് അന്വോഷിച്ചു? അവർക്കെല്ലാം അർഹിക്കുന്നശിക്ഷ നൽകിയിട്ടുണ്ടോ? ഇല്ലയെന്നതല്ലേ അർത്ഥം.


യാക്കൂബിനേക്കാള്‍ വലിയ കള്ളന്‍മാരും കൊള്ളിവെപ്പുകാരും നാട്ടില്‍ ഇപ്പോഴും നിയമത്തെ നോക്കി പല്ലിളിച്ച് നടക്കുമ്പോള്‍ യാക്കൂബിനെ തൂക്കിലേറ്റി സന്തോഷിക്കുന്ന നമ്മുടെ വ്യവസ്ഥിതിയെ ഓര്‍ത്ത് ലജ്ജിക്കുന്നു.

ദയാവധം നിയമവിരുദ്ധമായ രാജ്യത്തെ വധശിക്ഷ പോലും ഇരട്ടതാപ്പാണ്

Comments