ജീവിതം....


ജീവിതം
ചിലര്‍ക്കത് നീണ്ടുപരന്ന് കടല്‍പോലെയാണ്
ആഘോഷങ്ങളുടെ വിവിധവര്‍ണങ്ങള്‍ നിറഞ്ഞ
ഒരു കടല്‍ ജീവിതം

വേറെ ചിലര്‍ക്കിത് നൂല്‍പാലത്തിലൂടെയുള്ള നടത്തമാണ്
ഒരു ചാണ്‍ വയര്‍ നിറക്കാനായുള്ള ഞാണിന്‍മേല്‍ കളി
മനസ്സും ശരീരവും ഒരു വടിയുടെ ബാലന്‍സിലും
കണ്ണ് കയറിന്‍റെ അഗ്രത്തിലും ഊന്നിയുള്ള നടത്തം


മറ്റു ചിലര്‍ക്കിത് വട്ടത്തിലുള്ള കറക്കമാണ്
മരണകിണറിന്‍റെ ചെരിഞ്ഞവട്ടത്തില്‍
മരപലകയുടെ മുകളില്‍ ഏത് നിമിഷവും പടരാവുന്ന
ചോരയുടെ കടുംവര്‍ണം മാത്രം

കതടപ്പിക്കുന്ന ശബ്ദത്തില്‍ ബൈക്കോടിക്കുമ്പോഴും
നൂല്‍ പാലത്തില്‍ നിശബ്ദനായി നടക്കുമ്പോഴും
ഇവര്‍ മുറുക്കെ പിടിക്കുന്നത്
സ്വന്തം പ്രാണനേയോ സ്വപ്നങ്ങളേയോ അല്ല
വിശ്വാസങ്ങളെയാണ് ,പല ജീവനുകളെയാണ്

കാണികള്‍ക്കിടിയില്‍ നിന്നുയരുന്ന കയ്യടിക്കുമപ്പുറം
അവര്‍ കൊതിക്കുന്ന ഒന്നുണ്ട്
കാണികള്‍ എറിഞ്ഞുകൊടുക്കുന്ന നാണയതുട്ടുകള്‍
കരുപിടിപ്പിക്കുന്ന മറ്റ് ജീവിതങ്ങള്‍......

Comments

  1. സ്വന്തം പ്രാണനേയോ സ്വപ്നങ്ങളേയോ അല്ല
    വിശ്വാസങ്ങളെയാണ് ,..right

    ReplyDelete
  2. ജീവിതം ചിലര്‍ക്ക് പുഴ പോലിരിക്കും.എന്തെല്ലാം പ്രതിസന്ധികലുണ്ടയാലും അതിനെയെല്ലാം പുഞ്ചിരിപ്പോവുകള്‍ആക്കി മാറ്റി അത് ഒഴുകി ഒഴുകി നടക്കും.കടലില്‍ എപ്പോഴാ പതിക്കുന്നത് എന്നോര്‍ത്ത്....ആരെയോ കാത്ത് കാത്ത്...അതില്‍ ആരോടും ഒരു പരിഭവവും ഇല്ലാതെ........

    ReplyDelete

Post a Comment